ഇസ്‌ലാമാബാദ്: കാശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എത്തിയ ജമാത്ത് ഉദ് ദവാ തലവന്‍ ഹാഫിസ് സെയ്ദ് ഇന്ത്യയെ ഒരു പാഠം പഠിപ്പിക്കാന്‍ കാശ്മീരിലേക്ക് സൈന്യത്തെ അയക്കണമെന്ന് പാക് സൈന്യത്തിനോട് ആവശ്യപ്പെട്ടു. പാക് സൈനിക മേധാവി ജനറല്‍ റാഹീല്‍ ഷെരീഫിനോടാണ് സെയ്ദ് ഇന്ത്യയിലേക്ക് സൈനിക സംഘത്തെ അയക്കാന്‍ ആവശ്യപ്പെട്ടതെന്ന് പാകിസ്ഥാന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ഈ സമയം കാശ്മീരികള്‍ നിരത്തിലിറങ്ങിയിരിക്കുകയാണ്. ഈ പ്രതിഷേധം വലിയയൊരു പ്രസ്ഥാനമാകും. കാശ്മീരിലെ എല്ലാ വിഭാഗങ്ങളും ഒന്നിക്കുകയാണ്. കാശ്മീരില്‍ പൊലിഞ്ഞ ജീവനുകള്‍ വെറുതെയാവില്ല.’ ലാഹോറില്‍ നടന്ന റാലിക്കിടയില്‍ സെയ്ദ് പറഞ്ഞു. ഒപ്പം കാശ്മീരിലെ വിഘടനവാദികളുടെ സംഘടനാ നേതാവ് അസിയ ആന്ധ്രാബി സഹായം അഭ്യര്‍ത്ഥിച്ച് തന്നെ ഫോണില്‍ ബന്ധപ്പെട്ടെന്നും സെയ്ദ് പറയുന്നു. ഇന്ത്യ സുരക്ഷാ സേനയെ പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ യുദ്ധം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും അയാള്‍ നല്‍കി. ഫെഡറല്‍ മന്ത്രിമാരും പല സംഘടനാ നേതാക്കളും സെയ്ദിന്റെ റാലിയില്‍ പങ്കെടുത്തു. കാശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യാ വിരുദ്ധ റാലികള്‍ നടത്താന്‍ സെയ്ദിന് അനുവാദം നല്‍കി അയാളുമായുള്ള പാക് സര്‍ക്കാരിന് തീവ്രവാദികളുമായുള്ള ബന്ധം ഇതിലൂടെ വ്യക്തമായിരിക്കുകയാണ്.
Discussion about this post