തിരുവനന്തപുരം: പാമോലിന്‍ അഴിമതിക്കേസില്‍ തന്നെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് മുന്‍ ചീഫ് സെക്രട്ടറി പി.ജെ.തോമസ് നല്കിയ വിടുതല്‍ ഹര്‍ജിയില്‍ ഇന്ന് വാദം കേള്‍ക്കും. പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജി എ.ബദറുദീനാണ് ഹര്‍ജി പരിഗണിക്കുന്നത്. കേസിലെ എട്ടാം പ്രതിയാണ് തോമസ്.
രോഗം ബാധിച്ച് കിടപ്പായതിനാല്‍ വിചാരണയ്ക്ക് നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് രണ്ടാം പ്രതിയും മുന്‍ ഭക്ഷ്യമന്ത്രിയുമായ ടി.എച്ച്.മുസ്തഫയും സ്വകാര്യ കമ്പനി ഉടമയും ഏഴാം പ്രതിയുമായ സദാശിവനും നേരത്തെ ഹര്‍ജി നല്‍കിയിരുന്നു. ഇരുവര്‍ക്കും ഒരു മാസത്തെ ഇളവ് കോടതി അനുവദിച്ചിട്ടുണ്ട്.പാമോലിന്‍ ഇറക്കുമതിയിലൂടെ സ്വകാര്യ കമ്പനിക്ക് 2.3 കോടി രൂപ ലാഭമുണ്ടാക്കിക്കൊടുത്തു എന്നാണ് വിജിലന്‍സ് കേസ്.
Discussion about this post