ഡല്‍ഹി:പ്രധാനമന്ത്രി തന്നില്‍ അര്‍പ്പിച്ച വിശ്വാസം ആണ് പുതിയ പദവി എന്ന് ബിജെപി നേതാവ് അല്‍ഫോണ്‍സ് കണ്ണന്താനം. ആ പ്രതീക്ഷ പാലിക്കാന്‍ ശ്രമിക്കും. പഞ്ചാബിലെ മയക്കുമരുന്നു ഉപയോഗം കുറയ്ക്കാന്‍ ശ്രമിക്കുമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. ചണ്ഡീഗഡ് അഡ്മിനിസ്ട്രേറ്ററായി നിയമിച്ചതിനെ പറ്റി പ്രതികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐഎഎസ് പദവി ഉപേക്ഷിച്ചാണ് കണ്ണന്താനം പൊതുപ്രവര്‍ത്തനത്തിനിറങ്ങിയത്. കേരളത്തില്‍ നിന്നുള്ള ഒരു ബിജെപി നേതാവിന് ലഭിക്കുന്ന ഉന്നത പദവിയാണ് ഇപ്പോള്‍ കണ്ണന്താനത്തിന് ലഭിച്ചിരിക്കുന്നത്. രാജ്നാഥ് സിങ് നേരിട്ട് വിളിച്ചാണ് പദവിയെക്കുറിച്ച് അറിയിച്ചത്. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമായ കണ്ണന്താനം നേരത്തെ ഇടതുമുന്നണി എംഎല്‍എ ആയിരുന്നു. ഇപ്പോള്‍ കേരളത്തില്‍ ഉള്ള ഇദ്ദേഹം ഉടന്‍ തന്നെ ചുമതല ഏറ്റെടുത്തേക്കും.
Discussion about this post