ഇതുവരെ ആധാറുമായി പാൻ കാർഡ് ലിങ്ക് ചെയ്യാത്തവരാണോ നിങ്ങൾ..? പിഴയില്‍ നിന്നും മറ്റ് നിയമപരമായ നടപടികളില്‍ നിന്നും രക്ഷപ്പെടാന്‍ ഉള്ള അവസാന അവസരമാണ് ഇനി നിങ്ങള്‍ക്ക് മുന്നിലുള്ളത്. 2023 ജൂൺ 30-നകം പാൻ-ആധാർ ബന്ധിപ്പിക്കാത്തവർക്ക് പിഴ ചുമത്തുന്നതിനുള്ള സമയപരിധിയിൽ ആദായനികുതി വകുപ്പ് ഇപ്പോൾ ഇളവ് നല്‍കിയിരിക്കുകയാണ്.
മേയ് 31നകം പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചാൽ ടിഡിഎസ് കൂടുതൽ ഈടാക്കുന്ന തരത്തിലുള്ള നടപടിയെടുക്കില്ലെന്ന് ആണ് ആദായനികുതി വകുപ്പ് അറിയിച്ചിരിക്കുന്നത്. ആദായനികുതി നിയമങ്ങൾ അനുസരിച്ച്, നികുതിദായകൻ തൻ്റെ ആധാർ നമ്പറുമായി പാൻ ബന്ധിപ്പിക്കേണ്ടതുണ്ട്.
ഇതിന് ശേഷവും പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാൻ കാർഡ് അസാധുവാക്കപ്പെടും. അതായത്, നികുതിയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് പാൻ കാർഡ് സാധുവായിരിക്കില്ല എന്നാണ് ഇതിനർത്ഥം. പാൻ പ്രവർത്തനരഹിതമാകുകയാണെങ്കിൽ, നികുതി റീഫണ്ടും അതിൻ്റെ പലിശയും ലഭിക്കില്ല. ഉയർന്ന നിരക്കിൽ ടി.ഡി.എസ് ഈടാക്കുകയും ചെയ്യും. നിങ്ങളുടെ പാൻ ആധാറുമായി ലിങ്ക് ചെയ്‌തിട്ടില്ലെങ്കിൽ, ഇടപാട് നടത്തുമ്പോൾ ബാധകമായതിൻ്റെ ഇരട്ടി നിരക്കിൽ ടി.ഡി.എസ് നൽകേണ്ടിവരും.
Discussion about this post