കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസിലെ സന്ദേശ്ഖാലിയിലെ ഒരു വീട്ടിൽ നിന്ന് ഏപ്രിൽ 26 ന് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിന് പുറകിൽ കേന്ദ്ര ഏജൻസികൾ തന്നെയാണെന്ന് പറഞ്ഞ് ബംഗാൾ മുഖ്യമന്ത്രി മമ്ത ബാനർജി.
കഴിഞ്ഞ ജനുവരി അഞ്ചിന്, റേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് സസ്‌പെൻഡ് ചെയ്യപ്പെട്ട തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്‌ഖിന്റെ സ്ഥാപനങ്ങൾ റെയ്ഡ് ചെയ്യാൻ പോയ ഇഡി സംഘം ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട റെയ്ഡിലാണ് വിദേശ നിർമ്മിത ആയുധങ്ങളും മറ്റ് സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തത്.
തിരച്ചിലിൽ വിദേശ നിർമ്മിത പിസ്റ്റളുകൾ ഉൾപ്പെടെ 12 തോക്കുകൾ കണ്ടെടുത്തു. കൂടാതെ, ബോക്‌സിനുള്ളിൽ സൂക്ഷിച്ച നിലയിൽ സ്‌ഫോടക വസ്തുക്കളും പരിശോധനയിൽ കണ്ടെത്തിയിരുന്നു.
“ഇത് എവിടെ നിന്നാണ് കണ്ടെടുത്തതെന്ന് ആർക്കും അറിയില്ല. ഒരുപക്ഷേ, അത് അവരുടെ സ്വന്തം (സി.ബി.ഐ) കാറിൽ നിന്ന് കൊണ്ടുവന്ന് കണ്ടെടുത്ത ഇനങ്ങളായി അവതരിപ്പിച്ചിരിക്കാം. അത് അവിടെ കണ്ടെത്തിയതായി കാണിക്കാൻ തെളിവുകളൊന്നുമില്ല, ”വെസ്റ്റ് ബർദ്വാൻ ജില്ലയിലെ കുൽതിയിൽ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ ബാനർജി പറഞ്ഞു.
വിവാദങ്ങളുടെ ചുഴിയിൽ നിൽക്കുന്ന മമത ബാനർജിയുടെ ഏറ്റവും പുതിയ തലവേദനയാണ് കഴിഞ്ഞ ദിവസങ്ങളിൽ സന്ദേശ് ഖാലിയിൽ നിന്നും സി ബി ഐ കണ്ടെടുത്ത വിദേശ നിർമ്മിത ആയുധങ്ങളും സ്ഫോടന വസ്തുക്കളും. ആയുധങ്ങളുടെ ഉറവിടത്തെ തന്നെ ചോദ്യം ചെയ്തു കൊണ്ടുള്ള മമത ബാനർജിയുടെ പ്രതികരണത്തിൽ നിന്ന് തന്നെ ഈ വിവാദം കൂടെ തലയിൽ എടുത്ത് വയ്ക്കാൻ തനിക്ക് താല്പര്യം ഇല്ല എന്ന മമത ബാനർജിയുടെ മനോഭാവമാണ് വ്യക്തമാക്കുന്നത്.
Discussion about this post