മുംബൈ : നക്കിൾ പുഷ്-അപ്പിൽ റെക്കോർഡ് സൃഷ്ടിച്ച് താരമായി ഒരു ഇന്ത്യൻ നാവികൻ. മുംബൈയിലെ കമ്മ്യൂണിക്കേഷൻ സെയിലറായ സഞ്ജയ് ആനന്ദറാവു ദേവ്‌കട്ടേ ആണ് ഈ റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. 2024 മാർച്ച് 17-ന് ‘ഇൻ്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്‌സ്’ നടത്തിയ ഓൺലൈൻ മത്സരത്തിൽ ഒരു മിനിറ്റിനുള്ളിൽ 121 നക്കിൾ പുഷ്-അപ്പുകൾ എന്ന അപൂർവ്വം നേട്ടമാണ് ഈ നാവികൻ സ്വന്തമാക്കിയിരിക്കുന്നത്.
118 നക്കിൾ പുഷ്-അപ്പുകളുടെ മുൻ റെക്കോർഡ് മറികടന്നാണ് സഞ്ജയ് ആനന്ദറാവു പുതിയ റെക്കോർഡ് സൃഷ്ടിച്ച് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. കഴിഞ്ഞ മാർച്ചിൽ ആയിരുന്നു മത്സരം നടന്നതെങ്കിലും അന്തിമഫലം ഏജൻസി ഏപ്രിലിൽ ആണ് പ്രഖ്യാപിച്ചത്. പുതിയ റെക്കോർഡ് നേട്ടത്തിന് ഇന്ത്യൻ നാവികസേന സഞ്ജയ് ആനന്ദറാവുവിനെ അഭിനന്ദനങ്ങൾ അറിയിച്ചു.
Discussion about this post