ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്താന്‍ സഹായിച്ചത് പാകിസ്ഥാനും തീവ്രവാദസംഘടനകളുമാണെന്ന മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയ്യിദിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഇക്കാ കശ്മീരിലെ ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ മുഫ്തിയുടെ കോലം കത്തിച്ചു.
ജമ്മു കശ്മീരില്‍ സത്യപ്രതിജ്ഞക്കു ശേഷം മുഫ്തി നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു വിവാദ പരാമര്‍ശം.നിയമസഭ തെരഞ്ഞെടുപ്പ് ഇത്ര സമാധാനപരമായി നടന്നത് പാകിസ്ഥാനും തീവ്രവവാദസംഘടനകളുടെയും സഹകരണം കാരണമാണെന്നും അതിനാല്‍ കശ്മീരികള്‍ അവരോട് കടപ്പെട്ടിരിക്കുന്നുവെന്നുമായിരുന്നു മുഫ്തിയുടെ പ്രസ്താവന. അതേസമയം പാകിസ്ഥാനോടും തീവ്രവാദസംഘടനകളോടുമുളള മുഫ്തിയുടെ മൃദുസമീപനം ഒരിക്കല്‍ കൂടി മറനീക്കി പുറത്തുവന്നിരിക്കുകയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. പാകിസ്ഥാന്‍ അനുകൂല പ്രസ്താവനയിലൂടെ മുഖ്യമന്ത്രി എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കണെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
അതേസമയം പ്രതിഷേധം വ്യാപകമായതോടെ സഖ്യകക്ഷിയായ ബിജെപി നിലപാട് വ്യക്തമാക്കി.തെരഞ്ഞെടുപ്പ് കുറ്റമറ്റ രീതിയില്‍ നടന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെയും സുരക്ഷാസേനയുടെയും പ്രവര്‍ത്തനം കാരണമാണെന്ന് ബിജെപി പറഞ്ഞു.
Discussion about this post