ഡല്‍ഹി: രാജ്യമെങ്ങും റിയോ ഒളിമ്പിക്‌സിലെ ഇന്ത്യന്‍ മെഡല്‍ നേട്ടം ആഘോഷിക്കുമ്പോള്‍ ഗുരുതരമായി പരുക്കേറ്റ് വനിതകളുടെ ഗുസ്തി മത്സരത്തില്‍ നിന്നും പുറത്തായ വിനേഷ് ഫൊഗാട്ടിനെ സാന്ത്വനിപ്പിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ട്വീറ്റ്. 48 കിലോ വിഭാഗത്തിലെ ക്വാര്‍ട്ടറില്‍ ഒരു പോയിന്റ് ലീഡുമായി മുന്നിട്ട് നില്‍ക്കവെയാണ് വിനേഷിന് പരുക്കേറ്റത്. ചൈനീസ് എതിരാളിയെ നേരിടുന്നതിനിടയില്‍ കാല്‍മുട്ടിന് പരുക്കേല്‍ക്കുകയായിരുന്നു. പരുക്കേറ്റ് വേദനയില്‍ പുളഞ്ഞ വിനേഷിന് ഗോദയില്‍തന്നെ അടിയന്തര ചികിത്സ ലഭ്യമാക്കിയിരുന്നു. സ്ട്രക്ച്ചറിലാണ് വിനേഷിനെ പുറത്തേക്ക് കൊണ്ടുപോയത്. വിനേഷ് പരുക്കില്‍ നിന്നും മുക്തയാകാന്‍ ഒരാഴ്ച്ച എടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
മത്സരത്തില്‍ നിന്നും പുറത്തായതിലുള്ള വിഷമം അറിയിച്ച് വിനേഷ് രാവിലെ ട്വീറ്റ് ചെയ്തിരുന്നു. ”ഞാന്‍ ഒകെയാണെന്ന് പറഞ്ഞാല്‍ അത് ഞാന്‍ എന്നോട് തന്നെ പറയുന്ന നുണയാകും. മാനസികമായും ശാരീരികമായും മുറിവേറ്റു. ഞാന്‍ വേഗം തിരിച്ചുവരും. എല്ലാവര്‍ക്കും നന്ദി.”വിനേഷ് ഫൊഗാട്ട് ട്വിറ്ററില്‍ കുറിച്ചിരുന്നു.
https://twitter.com/phogat_vinesh/status/766051291730735104?ref_src=twsrc%5Etfw
വിനേഷിന്റെ ട്വീറ്റ് വന്ന് ആറ് മണിക്കൂര്‍ പിന്നിടുമ്പോള്‍ താരത്തെ സാന്ത്വനിപ്പിച്ച് സുഷമ ട്വിറ്ററില്‍ രംഗത്തെത്തി. ”വിനേഷ് നീ ഞങ്ങളുടെ മകളാണ്. ബ്രസീലിലെ ഇന്ത്യന്‍ എംബസി നിന്റെ കുടുംബമാണ്. എന്ത് ആവശ്യമുണ്ടെങ്കിലും ചോദിക്കാന്‍ മടിക്കരുത്.” എന്നായിരുന്നു സുഷമ സ്വരാജിന്റെ ട്വീറ്റ്.
Vinesh – You are our daughter. @indiainbrazil is your family. Ask for anything you require. https://t.co/I3Y4axejq6
— Sushma Swaraj (@SushmaSwaraj) August 18, 2016
ഒളിമ്പിക് പുറത്താകലില്‍ അതീവ ദുഖിതയായ വിനേഷിന് പിന്തുണയുമായി എത്തിയ കേന്ദ്രമന്ത്രിയ്ക്ക് ലൈക്കുകളുമായി നിരവധി പേര്‍ ട്വിറ്ററില്‍ രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ മികച്ച പ്രകടനത്തോടെയാണ് വിനേഷ് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നത്. ആദ്യ മത്സരത്തില്‍ റൊമാനിയയുടെ എമിലയെ 110 എന്ന സ്‌കോറിന് തോല്‍പ്പിച്ചായിരുന്നു മുന്നേറ്റം. വിനേഷിന് പരുക്കേറ്റതോടെ ചൈനീസ് താരം സണ്‍ യനാനിനെ വിജയിയായി പ്രഖ്യാപിച്ചു. പരുക്കേറ്റ വിനേഷിനെ ഗോദയില്‍ നിന്നും കൊണ്ടുപോകുമ്പോള്‍ അനുഗമിച്ച ചൈനീസ് താരം സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റെ മാതൃകയുമായി.
Discussion about this post