തിരുവനന്തപുരം; തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡണ്ട് സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍. മുഖ്യമന്ത്രിയ്ക്ക് ഇഷ്ടമുള്ളവരെ നിയമിച്ച് ഇഷ്ടമുള്ള കാര്യങ്ങള്‍ നടപ്പിലാക്കട്ടെയെന്നും പ്രയാര്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനോട് ശബരിമലയിലെ ക്യൂ സമ്പദ്രായത്തെ കുറിച്ച് തര്‍ക്കം നടന്നതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു പ്രയാര്‍. ബോര്‍ഡിന്റെ അധികാരങ്ങളില്‍ ചിലര്‍ കൈകടത്തുന്നുവെന്നും പ്രയാര്‍ പറഞ്ഞു.
വിഐപി ക്യു ഒഴിവാക്കുന്ന കാര്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും തമ്മില്‍ യോഗത്തില്‍ തര്‍ക്കവുമുണ്ടായി. മുഖ്യമന്ത്രിയുടെ അഭിപ്രായത്തില്‍ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ എതിര്‍പ്പ് അറിയിക്കുകയായിരുന്നു. വിഐപിമാര്‍ക്കുളള പ്രത്യേക ക്യൂ ഒഴിവാക്കാനാവില്ലെന്നായിരുന്നു പ്രസിഡന്റ് വ്യക്തമാക്കിയത്.
എന്നാല്‍ തിരുപ്പതി മോഡല്‍ ആലോചിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീ പ്രവേശനത്തില്‍ ദേവസ്വത്തിന്റെ അഭിപ്രായം കേള്‍ക്കണമെന്നും പ്രയാര്‍ അറിയിച്ചു. പ്രസിഡന്റിന്റെ വാക്കുകളില്‍ രാഷ്ട്രീയമുണ്ടെന്നാണ് മുഖ്യമന്ത്രി തുടര്‍ന്ന് പറഞ്ഞത്.
Discussion about this post