പത്തനംതിട്ട: ആറന്മുള പദ്ധതിയെ ചൊല്ലി സിപിഐഎമ്മിനെതിരെ സിപിഐ. കെജിഎസ് കമ്പനിയെ കുടിയിരുത്താന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും കേരള സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടനെ തന്നെ വ്യവസായ മേഖല പ്രഖ്യാപനം എടുത്തു കളയണമായിരുന്നുവെന്നും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി പ്രസാദ് പറഞ്ഞു.
കെജിഎസ് എന്നത് തട്ടിപ്പ് കമ്പനിയെ സഹായിക്കേണ്ട ബാധ്യത ഒരിടതുപക്ഷ സര്‍ക്കാരിനുണ്ടോ എന്ന ചോദ്യം ന്യായമാണെന്നും പ്രസാദ് പറഞ്ഞു. ആറന്മുളയിലല്ലെങ്കില് മറ്റെവിടെയെങ്കിലും കെജിഎസിനെ കുടിയിരുത്താന്‍ ചിലര്‍ ആഗ്രഹിക്കുന്നുവെന്നും കെജിഎസില്‍ പണം മുടക്കിയവരുടെ കണ്ണുനീരൊപ്പുകയല്ല പ്രധാനമെന്നും പി പ്രസാദ് പറഞ്ഞു.
Discussion about this post