ജയ്സാല്‍മീര്‍: രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ പാക് ചാരന് അറസ്റ്റില്‍. നന്ദല്‍ മഹാരാജ് എന്ന ചാരനാണ് അറസ്റ്റിലായത്. റോയില്‍ നിന്നും ലഭിച്ച ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നാണ് നന്ദാള്‍ മഹാരാജ് എന്നയാളെ പിടികൂടിയത്. ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഇന്ത്യയിലേക്കു കടത്തുന്നതില്‍ നിര്‍ണായക കണ്ണിയാണ് അറസ്റ്റിലായതെന്നാണ് അന്വേഷണ ഏജന്‍സിയുടെ വെളിപ്പെടുത്തല്‍.
ആദ്യമായാണ് ഒരു ഹിന്ദു ചാരനെ പാകിസ്ഥാന് വിസയും പാസ്പോര്‍ട്ടും നല്കി ഇന്ത്യയിലേക്ക് അയക്കുന്നത്. കഴിഞ്ഞ ആറുമാസമായി ഇയാള്‍ ജയ്സാല്മീറിലുണ്ട്. പാകിസ്ഥാനില്‍ വസ്ത്ര വ്യവസായം നടത്തുന്ന ഇയാള്‍ ഉയര്‍ന്ന സാമ്പത്തിക പശ്ചാത്തലമുള്ള വ്യക്തിയാണ്.
പ്രത്യേക അനുവാദമില്ലാതെ കടന്നു ചെല്ലാന്‍ സാധിക്കാത്ത 350 അതിര്‍ത്തി ഗ്രാമങ്ങളില്‍ ഒന്നായ മുനാബൊയില് നിന്നാണ് ഇയാള്‍ പിടിയിലായത്. 35 കിലോഗ്രാം ആര്.ഡി.എക്സ് ഇന്ത്യയിലേക്ക് കടത്താനായി പ്രവര്‍ത്തിക്കുകയായിരുന്നു എന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.
Discussion about this post