ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ നിയന്ത്രണ രേഖയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച മൂന്ന് തീവ്രവാദികളെ ഇന്ത്യന്‍ സൈന്യം വധിച്ചു. കുപ്വാരയിലെ താംഗ്ധര്‍ പ്രദേശത്താണ് നുഴഞ്ഞു കയറ്റശ്രമം സൈന്യം തടഞ്ഞത്. സംശയകരമായ നീക്കം കണ്ടയുടന്‍ സൈനികര്‍ പ്രത്യാക്രമണം നടത്തുകയായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു.
രണ്ടു ദിവസം മുന്‍പ് താംഗ്ധര്‍ പ്രദേശത്ത് അതിര്‍ത്തി രക്ഷാസേന (ബി.എസ്.എഫ്)യുടെ പോസ്റ്റിനു നേരെ ആക്രമണം നടത്തിയത് ഈ തീവ്രവാദികളാണെന്ന് സൈന്യം വ്യക്തമക്കി. കൊല്ലപ്പെട്ട തീവ്രവാദികളില്‍ നിന്ന് ആയുധങ്ങളും മറ്റും പിടിച്ചെടുത്തിട്ടുണ്ട്.
Discussion about this post