റിയോ : ഒളിമ്പിക്സില്‍ പുരുഷ ഗുസ്തിയിലൂടെ മൂന്നാമതൊരു മെഡല്‍ പ്രതീക്ഷിച്ച ഇന്ത്യയ്ക്ക് തിരിച്ചടി. ഈ ഒളിമ്പിക്സിലെ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷയായിരുന്ന യോഗേശ്വര്‍ ദത്ത് യോഗ്യതാ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായി.
അറുപത്തിനാല് കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയുടെ ആദ്യ റൗണ്ടില്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവും രണ്ടു തവണ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ താരവുമായ മംഗോളിയയുടെ ഗാന്‍സോറിജിന്‍ മന്താക്നാരനാണ് ഏകപക്ഷീയമായി യോഗേശ്വറിനെ മലര്‍ത്തിയടിച്ചത്. സ്കോര്‍: 0-3. ഇനി മംഗോളിയന്‍ താരം ഫൈനലില്‍ കടന്നാല്‍ യോഗേശ്വര്‍ യാദവിന് ലെങ്കല മെഡല്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്.
ഗുസ്തിയില്‍ സാക്ഷി മാലിക്കിന്റെ ഒരു വെങ്കലം മാത്രമാണ് ഇന്ത്യയ്ക്ക് ആശ്വസിക്കാനുള്ളത്. ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മെഡല്‍ ഇല്ലെന്ന് ഉറപ്പായതോടെ റിയോയില്‍ ഇനി പ്രതീക്ഷകളൊന്നും രാജ്യത്തിനില്ല. ഇന്ന് ഒളിമ്പിക്സിന് കൊടിയിറങ്ങുകയും ചെയ്യും. മാരത്തണിന് മലയാളി താരം ഗോപി മത്സരിക്കുന്നുണ്ടെങ്കിലും മെഡല്‍ പ്രതീക്ഷയില്ല.
Discussion about this post