മതകാര്യങ്ങളില്‍ എന്തിന് മതേതര സര്‍ക്കാര്‍ ഇടപെടുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ശബരിമലയിലെ സ്ത്രീ പ്രവേശം ഉള്‍പ്പടെയുള്ള വിഷയങ്ങളിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശങ്ങളോട് പ്രതികരിക്കുകയായിരുന്നു കുമ്മനം.
ശബരിമലയില്‍ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകള്‍ക്ക് പ്രവശനം അനുവദിക്കണമെന്നും, ക്ഷേത്രം മുഴുവന്‍ ദിവസങ്ങളും നടതുറക്കണമെന്നും ശബരിമല അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശിച്ചിരുന്നു. പണമുള്ളവര്‍ക്ക് ദര്‍ശനത്തിനായി പ്രത്യേക പാസ് അനുവദിക്കണമെന്ന നിര്‍ദ്ദേശവും വിവാദമായി.
ശബരിമല നട മുഴുവന്‍ സമയവും തുറക്കണമെന്ന ആവശ്യത്തിനെതിരെ ശബരിമല തന്ത്രി കുടുംബവും രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ പ്രതികരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെയും കുമ്മനം രംഗത്തെത്തി. ആചാരങ്ങളിലും മതത്തിലും വിശ്വാസമില്ലാത്തവര്‍ അഭിപ്രായം പറയേണ്ട എന്നായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.
Discussion about this post