ഡല്‍ഹി: കശ്മീരിലെ പ്രശ്നങ്ങള്‍ വികസനം കൊണ്ട് മാത്രം പരിഹരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.കശ്മീരിലെ പ്രശ്ന പരിഹാരത്തിനായി പ്രതിപക്ഷ പാര്‍ട്ടിയിലെ നേതാക്കള്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഈ സാഹചര്യത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന .
കശ്മീരിലെ സംഘര്‍ഷം 45 ദിവസം പിന്നിടുമ്പോഴാണ് പ്രശ്നപരിഹരത്തിനായി പ്രതിപക്ഷ പാര്‍ട്ടിയിലെ നേതാക്കള്‍ പ്രധാനമന്ത്രിയെ കണ്ടത്.സായുധ സേനകളുടെ പ്രത്യേക അധികാരം ഭാഗികമായി പിന്‍വലിക്കുക എന്ന നിര്‍ദേശമാണ് പ്രതിപക്ഷം പ്രശ്ന പരിഹാരത്തിനായി മുന്നോട്ട് വെച്ചത്.
നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗുലാം അഹമ്മദ് മിര്‍, സിപിഎം എംഎല്‍എ യൂസഫ് തെരിയാമി തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു. ഇപ്പോഴത്തെ പ്രശ്നങ്ങളില്‍ സര്‍ക്കാരിന് പറ്റിയ തെറ്റ് മനസിലാക്കി തിരുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇത്തരം സംഘര്‍ഷങ്ങള്‍ ഭാവിയില്‍ ഒഴിവാക്കാനുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള രാഷ്ട്രീയ പരിഹാരം വേണമെന്നും പാര്‍ട്ടികള്‍ അവകാശപ്പെട്ടു.
പാക് അധിനിവേശ കശ്മീരിലെ പ്രതിഷേധങ്ങളെക്കുറിച്ച് തനിക്ക് നിലപാടില്ലെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു. പാക്കിസ്ഥാനെ കുറ്റപ്പെടുത്താനും ഒമര്‍ അബ്ദുള്ള തയാറായില്ല.
വിഘടനവാദികളുമായി ഒത്തുതീര്‍പ്പിനില്ലെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പ്രഖ്യാപിച്ചിരുന്നു. കശ്മീരില്‍ കണ്ണീര്‍വാതക ഷെല്ല് പൊട്ടി ഒരു യുവാവ് കൂടി മരിച്ചതോടെ മരണസംഖ്യ 64 ആയി. മരിച്ചവരില്‍ അധികവും യുവാക്കളാണ്.
Discussion about this post