ഡല്‍ഹി: ലോകത്തിലെ ഏറ്റവും ധനികരായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് ഏഴാം സ്ഥാനം. അമേരിക്കയാണ് പട്ടികയില്‍ ഒന്നാമത്. ഇന്ത്യയുടെ ചിരവൈരികളായ ചൈനയാണ് രണ്ടാം സ്ഥാനത്തുള്ളത്. 5600 ബില്യണ്‍ ഡോളറാണ് ഇന്ത്യയിലെ വ്യക്തികളുടെ ആകെ സമ്പത്തെന്ന് ന്യൂ വേള്‍ഡ് വെല്‍ത്ത് എന്ന സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒന്നാം സ്ഥാനത്തുള്ള അമേരിക്കയുടെ ആസ്തി 48,900 ബില്യണ്‍ ഡോളറാണ്. ചൈന($17,400 ബില്യണ്‍), മൂന്നാം സ്ഥാനത്തുള്ള ജപ്പാന് ($15,100 ബില്യണ്‍) എന്നിങ്ങനെയാണ് സന്പത്തിന്റെ മൂല്യം. നാലാം സ്ഥാനത്തുള്ള ബ്രിട്ടന് 9200 ബില്യണ്‍ ഡോളറിന്റെ ആസ്തിയുണ്ട്. ജര്‍മനി (5, $9100 ബില്യണ്‍), ഫ്രാന്‍സ് (6, $6,600 ബില്യണ്‍)എന്നിങ്ങനെയാണ്. കാനഡ ($4700 ബില്യണ്‍), ആസ്ട്രേലിയ ($4500 ബില്യണ്‍), ഇറ്റലി ($4400 ബില്യണ്‍) എന്നീ രാജ്യങ്ങളാണ് യഥാക്രമം എട്ട്, ഒന്‍പത്, പത്ത് സ്ഥാനങ്ങളിലുള്ളത്.
വസ്തുവകകള്‍, പണം, ഓഹരി, ബിസിനസ് താല്പര്യങ്ങള് എന്നിവയെല്ലാം ചേര്‍ത്തുള്ള കണക്കാണ് ആകെ സമ്പത്ത് ആയി കണക്കാക്കുന്നത്. അതേസമയം, സര്‍ക്കാരിന്റെ ഫണ്ടുകള്‍ ഈ കണക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ചൈന, അതിവേഗത്തില്‍ വളരുന്ന സാമ്പത്തിക രാജ്യമായി മാറിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ആസ്ട്രേലിയയും ഇന്ത്യയും ശക്തമായി തന്നെ വളരുകയാണ്. ഒരു വര്‍ഷത്തിനിടെയാണ് ആസ്ട്രേലിയയും കാനഡയും ഇറ്റലിയെ മറികടന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
Discussion about this post