കണ്ണൂര്‍ : ഈശ്വരവിശ്വാസികള്‍ ഇരിക്കേണ്ടത് ക്ഷേത്രത്തിനകത്താണ്. അവരെ പുറത്തേക്ക് കൊണ്ടുവരികയാണ് ആര്‍എസ്എസ് ചെയ്യുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്. ആര്‍എസ്എസ് സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണജയന്തി ശോഭായാത്രകളെ വിമര്‍ശിച്ചു കൊണ്ടായിരുന്നു ജയരാജന്റെ പ്രതികരണം.
ശ്രീകൃഷ്ണജയന്തി ആഘോഷത്തിന് സമാന്തരമായി സിപിഎം ചട്ടമ്പി ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ സമാന്തര ഘോഷയാത്ര സംഘടിപ്പിക്കുന്നുണ്ട്. ഇതിന് മുന്നോടിയായി വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു ജയരാജന്റെ വിമര്‍ശനം. വര്‍ഗ്ഗീയതയ്ക്കെതിരായി 28ാം തിയതി വരെ നീളുന്ന പരിപാടികളാണ് സിപിഎം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ഓണാഘോഷസമാപന പരിപാടി സംഘടിപ്പിച്ച് സിപിഎം വിവാദത്തില്‍ പെട്ടിരുന്നു.
ആര്‍എസ്എസിന്റെ ശോഭായാത്രയ്ക്ക് 206 കേന്ദ്രങ്ങളില്‍ കണ്ണൂരില്‍ സിപിഎം മതേതരഘോഷയാത്ര സംഘടിപ്പിക്കുന്നുണ്ട്. 80 കേന്ദ്രങ്ങളില്‍ സംഘര്‍ഷ സാധ്യതയുണ്ട്. ഇവിടെ കേന്ദ്രസേനയ്ക്കാണ് സുരക്ഷ ചുമതല.
Discussion about this post