ഡല്‍ഹി : വിഴിഞ്ഞം പദ്ധതിയിലെ കബോട്ടാഷ് നിയമത്തില്‍ ഇളവ് നല്‍കാമെന്ന് കേന്ദ്രമന്ത്രി നിതിന്‍ഗഡ്കരി പറഞ്ഞതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച ചെയ്യാമെന്ന് ഗഡ്കരി ഉറപ്പ് നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.പദ്ധതിയില്‍ ടെണ്ടര്‍ സമര്‍പ്പിച്ച കമ്പനികളുമായി ഈ മാസം ഒമ്പതിന് മുംബൈയില്‍ വെച്ച് ചര്‍ച്ച നടത്തും. യോഗ്യത നേടിയ മൂന്ന് കമ്പനികളുമായാണ് ചര്‍ച്ച നടത്തുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിതിന്‍ ഗഡ്ഗരിയുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പം മന്ത്രി കെ.ബാബുവും എംപിമാരായ ശശി തരൂര്‍, ആന്റോ ആന്റണി എന്നിവരുമുണ്ടായിരുന്നു.
വിഴിഞ്ഞം പദ്ധതിയില്‍ ടെണ്ടര്‍ സമര്‍പ്പിച്ച നടപടിയില്‍ നിന്നും കമ്പനികള്‍ പിന്മാറിയത് സംബന്ധിച്ച് മുഖ്യമന്ത്രി അദാനി ഗ്രൂപ്പുമായി ചര്‍ച്ച നടത്തിയിരുന്നു.കബോട്ടാഷ് നിയമത്തില്‍ വ്യക്തതയില്ലാത്തതിനാലാണ് ടെണ്ടര്‍ സമര്‍പ്പിച്ചതില്‍ നിന്നും പിന്മാറിയതെന്ന് കമ്പനികല്‍ അറിയിച്ചിരുന്നു . ഇതേത്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്.
Discussion about this post