കോട്ടയം: സിപിഐക്കെതിരെ പരിഹാസവുമായി വീണ്ടും കേരള കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.എം മാണി രംഗത്ത്. സ്വന്തം സീറ്റ് വില്‍പ്പന നടത്തിയ പാര്‍ട്ടിയാണ് സിപിഐ. പാര്‍ലമെന്റ് സീറ്റ് വിറ്റ അവരുടെ സ്വഭാവം കേരള കോണ്‍ഗ്രസിനില്ല. ഞങ്ങളുടെ പേര് കേള്‍ക്കുമ്പോള്‍ സിപിഐക്കാര്‍ എന്തിനാണ് വിറളി പിടിക്കുന്നത്. ഏറെ കളങ്കിതമായ അവര്‍ ഞങ്ങള്‍ക്ക് സാരോപദേശം നല്‍കേണ്ട ആവശ്യമില്ല.
കേരള കോണ്‍ഗ്രസ് ഇടതിലേക്ക് എന്നല്ല, ഒരിടത്തേക്കും ഇല്ലെന്നും മാണി വ്യക്തമാക്കി. സിപിഐ നിര്‍വാഹക സമിതി യോഗത്തില്‍ കേരള കോണ്‍ഗ്രസിനായി വാതില്‍ തുറന്നിട്ട കോടിയേരിയുടെ പ്രസ്താവനയ്ക്ക് എതിരെ കാനം രാജേന്ദ്രന് രംഗത്ത് എത്തിയിരുന്നു. തല്ക്കാലം കെഎം മാണിയുടെ പ്രശ്നാധിഷ്ഠിത പിന്തുണ തേടേണ്ട കാര്യം ഇപ്പോഴില്ലെന്നാണ് പാര്‍ട്ടിയുടെ നിലപാട്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് അഴിമതിയ്ക്കെതിരെയുള്ള വിധിയെഴുത്തായിരുന്നു. അങ്ങിനെയാണ് ഇടതുപക്ഷം വിജയിച്ചത്. അതിനു ശേഷം അഴിമതിക്കാരെ ഒപ്പം കൂട്ടൂന്നത് ജനം അംഗീകരിക്കില്ലെന്നുമാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് നിര്‍വാഹക സമിതി യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട്.
Discussion about this post