നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ബിഎസ്പി, സമാജ് വാദി പാര്‍ട്ടികളില്‍ നിന്നായി എണ്‍പതോളം എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതില്‍ പകുതിയോളം പേര്‍ ബിഎസ്പിയില്‍ നിന്ന് ഉള്ളവരാണ്. ഇതില്‍ 20മുതല്‍ 25 പേരെ പാര്‍ട്ടിയുടെ ഭാഗമാക്കാന്‍ ബിജെപി ഉദ്ദേശിക്കുന്നുവെന്നും വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സമാദ് വാദി പാര്‍ട്ടിയിലെ അഞ്ച് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ബിജെപിയിലെ പ്രമുഖ ബിജെപി നേതാവുമായി കാശിയില്‍ വച്ച് ചര്‍ച്ച നടത്തിയിരുന്നു. പാര്‍ട്ടി ദുര്‍ബലമായ 75 ഓളം സീറ്റുകളില്‍ ഇവരെ പരിഗണിക്കുന്നുവെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം വിജയസാധ്യതയുള്ള സീറ്റുകളില്‍ ഇത്തരം പരിഗണനകള്‍ ഉണ്ടാകില്ല. മറ്റ് പാര്‍ട്ടിക്കാര്‍ക്കായി വാതില്‍ തുറന്നിടുന്ന ബിജെപി നിലപാട് ഏറ്റവും വലിയ തിരിച്ചടിയാകുന്നത് ബിഎസ്പിക്കാണ്. മായാവതി സീറ്റ് കച്ചവടം നടത്തുന്നുവെന്നാരോപിച്ച് പ്രമുഖ നേതാക്കള്‍ ബിഎസ്പി വിട്ടതും അവര്‍ക്ക് തിരിച്ചടിയായി. ബ്രഹ്മണമേഖലകളില്‍ വലിയ സ്വാധീമുള്ള ബിഎസ്പി മുതിര്‍ന്ന നേതാവും മുന്‍ എംപിയുമായി ബ്രിജേഷ് പത്തക് ബിജെപിയില്‍ ചേര്‍ന്നതും മായാവതിക്ക് തിരിച്ചടിയായി.
ബിഎസ്പി-സമാജ്വാദി പാര്‍ട്ടിയില്‍ നിന്നുള്ള നിരവധി നേതാക്കള്‍ ബിജെപിയില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്. മുങ്ങുന്ന കപ്പലുകളില്‍ നിന്ന് രക്ഷപ്പെടാനാണ് അവരുടെ ശ്രമം-ബിജെപി ദേശീയ സെക്രട്ടറി സിദ്ധാര്‍ത്ഥ് നാഥ് പറഞ്ഞു.
Discussion about this post