കണ്ണൂര്‍: സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് വധഭീഷണി. ഹെയില്‍ ഇസ്ലാമിക് സ്റ്റേറ്റ് കണ്ണൂര്‍ ജിഹാദ് ഗ്രൂപ്പിന്റേതാണ് ഭീഷണി. ജയരാജനെ മൂന്ന് മാസത്തിനുള്ളില്‍ വധിക്കുമെന്നാണ് കത്തില്‍ പറയുന്നത്.
ഇന്ന് ഉച്ചയോടെയാണ് ഹെയില്‍ സ്റ്റേറ്റ് ഇസ്ലാമിക് സ്റ്റേറ്റ് കണ്ണൂര്‍ ജിഹാദ് ഗ്രൂപ്പിന്റെ പേരിലുള്ള കത്ത് സിപിഐഎം പാര്‍ട്ടി ഓഫീസില്‍ ലഭിച്ചത്. ഐഎസിനെതിരെ ജയരാജന് നടത്തിയ പ്രസംഗങ്ങളാണ് വധഭീഷണിക്ക് പ്രേരണയായതെന്ന് കത്തില്‍ പറയുന്നു.
കത്തിന്റെ പൂര്‍ണരൂപം:
ജയരാജന് ഞങ്ങള്‍ നിങ്ങളെ നിരീക്ഷിക്കുകയാണ് എന്ന തലക്കെട്ടോടെയാണ് കത്ത് ആരംഭിക്കുന്നത്. ‘ഇതിനിടെ ഐഎസിനെപറ്റി താന്‍ വല്ലാണ്ടങ്ങ് പറഞ്ഞു. നിന്റെ ഇത്തരം പ്രസംഗങ്ങള്‍ ഞങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇനി ഒരിടത്തും നീ ഇങ്ങനെ വലിയവായില്‍ പറയാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഈ സംഘടന തന്റെ നാറിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പോലെ കേരളത്തില്‍ മാത്രം അതും കണ്ണൂരില്‍ മാത്രം ഒതുങ്ങുന്നതല്ല. ഞങ്ങള്‍ ലോകം മുഴുവന്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നു. ഫ്രാന്‍സില്‍ നടന്നത് താന്‍ അറിയുമല്ലോ’. ഇങ്ങനെ പോകുന്നു കത്ത്.
സംഭവത്തില്‍ ജയരാജന് ഡിജിപിക്കും കണ്ണൂര്‍ എസ്പിക്കും പരാതി നല്കി.
Discussion about this post