എറണാകുളം: വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിന് അബുദാബിയിൽ ബാങ്ക് അക്കൗണ്ട് ഉണ്ടെന്ന് ഷോൺ ജോർജ്. അബുദാബിയിൽ കമ്പനിക്ക് കൊമേഷ്യൽ അക്കൗണ്ട് ഉണ്ട്. വീണ വിജയനും എം സുനീഷ് എന്നയാളുമാണ് ഈ അക്കൗണ്ടിന്റെ ഉടമകൾ എന്നും ഷോൺ ജോർജ് ആരോപിക്കുന്നു. ഇതേക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഷോൺ ജോർജ് ഹൈക്കോടതിയിൽ ഉപഹർജി നൽകി.
എക്‌സാലോജിക്കിന്റെ ഈ അക്കൗണ്ടിൽ കോടിക്കണക്കിന് രൂപയുടെ ഇടപാടുകളാണ് നടന്നിട്ടുള്ളത്. എസ്എൻസി ലാവ്‌ലിൻ കമ്പനിയിൽ നിന്നും പിഡബ്ല്യുസി കമ്പനിയിൽ നിന്നും ഇതിലേക്ക് പണമെത്തിയിട്ടുണ്ട്. വീണയുടെ ഐഡി റിട്ടേണിൽ ഇത് സംബന്ധിച്ച് ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ അതേക്കുറിച്ച് വിശദ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ അക്കൗണ്ടിൽ നിന്നും അമേരിക്കയിലെ പല അക്കൗണ്ടുകളിലേക്കും പണം പോയിട്ടുണ്ട്. ഈ ആരോപണങ്ങളെല്ലാം തികഞ്ഞ ഉത്തരവാദിത്വത്തോടെ തന്നെയാണ് താന പറയുന്നത്. ഈ കാര്യങ്ങളിലെല്ലാം അന്വേഷണം നടക്കണം. മുഖ്യമന്ത്രിയുടെ വിദേശ യാത്രകൾ എന്തിനായിരുന്നു എന്നതിനെ കുറിച്ചും അന്വേഷണം നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post