എറണാകുളം: അച്ഛനെയും നാല് വയസുകാരനായ മകനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം വരാപ്പുഴയിലാണ് സംഭവം. മലപ്പുറം സ്വദേശി ഷെരീഫും മകനുമാണ് മരിച്ചത്.
വരാപ്പുഴയിൽ ഇവർ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. മകനെ കൊലപ്പെടുത്തി ഷെരീഫ് ജീവനൊടുക്കിയെന്നാണ് സംശയിക്കുന്നത്. മലപ്പുറത്താണ് ഇയാളുടെ ഭാര്യ താമസിക്കുന്നത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post