ഭക്ഷണം കഴിക്കാതെ ഒരുദിവസം ചെലവഴിക്കുന്നതിനെ കുറിച്ച് നമുക്ക് ചിന്തിക്കാൻ കൂടി സാധിക്കില്ല അല്ലേ. നമ്മുടെ ആരോഗ്യത്തിന് കൃത്യമായ പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കൃത്യമായ ഇടവേളകളിൽ കഴിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ ചില ഭക്ഷണപദാർത്ഥങ്ങൾ അങ്ങനെ എല്ലാ സമയത്തും കഴിക്കരുതെന്നാണ് ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നത്. കാരണം ഇത് വിപരീതമായി നമ്മുടെ ശരീരത്തെ ബാധിച്ചേക്കാം.
നമുക്ക് രാത്രി ഉറങ്ങുന്നതിന് മുൻപ് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതാണെന്ന് പരിശോധിക്കാം.
ആദ്യത്തേത് എരുവേറിയ ഭക്ഷണമാണ്. അമിതമായി എരിവേറിയ ഭക്ഷണങ്ങൾ ശരീരത്തിന്റെ താപനിലവർദ്ധിപ്പിക്കും, അസിഡിറ്റി ഉണ്ടാക്കുകയും ഉറക്കത്തെ ബാധിക്കുകയും ചെയ്യും.
ഹൈ കലോറി അടങ്ങിയ ആഹാരങ്ങൾ അങ്ങനെ ഹെവി മീൽസ് കഴിക്കാതിരിക്കുക. ദഹനത്തെ കാര്യമായി ബാധിക്കും.
ചായയും കാപ്പിയും രാത്രി കാലങ്ങളിൽ ഒഴിവാക്കുക.
ഐസ്‌ക്രീം, ചോക്ലേറ്റ് പോലുള്ള ഭക്ഷണപദാർത്ഥങ്ങൾ രാത്രി കഴിക്കാതിരിക്കുക.
പിസ, ബർഗർ പോലുള്ളവ രാത്രി ഏഴ് മണിക്കു ശേഷം കഴിക്കുന്നത് നല്ലതല്ല.
പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും രാത്രി കിടക്കും മുൻപ് കഴിക്കരുത്. കാരണം ഇതിലെ ഉയർന്ന അളവിലെ കൊഴുപ്പും മധുരവും ഉറക്കത്തെ അലോസരപ്പെടുത്തും.സംസ്‌കരിച്ച ഭക്ഷണങ്ങളും ജങ്ക് ഫുഡുമൊക്കെ രാത്രി കഴിക്കുന്നതും പൂർണമായും ഒഴിവാക്കുക.
തക്കാളി കഴിക്കുന്നതും നല്ലതല്ല. കാരണം ഇതിൽ ആസിഡിന്റെ അളവ് കൂടുതലാണ്. ഓറഞ്ച്, മുന്തിരി തുടങ്ങിയ പഴങ്ങളും രാത്രി ഒഴിവാക്കേണ്ടവയാണ്.
മദ്യം രാത്രിയിൽ ഒഴിവാക്കുന്നത് നന്നായിരിക്കും. രാത്രിയിൽ സ്ഥിരമായി മദ്യപിച്ച് ഉറങ്ങുന്നത് നല്ലതല്ല.
തണ്ണിമത്തനിൽ വെള്ളം അടങ്ങിയിരിക്കുന്നതിനാൽ, രാത്രി ഇവ കഴിക്കുന്നത് ചിലരിൽ അമിതമായി രാത്രി മൂത്രമൊഴിക്കാൻ കാരണമാകും. അതിനാൽ തണ്ണിമത്തൻ രാത്രി കഴിക്കുന്നതിന് പകരം പകൽ കഴിക്കുന്നതാകും ഉചിതം. രാത്രി പപ്പായ കഴിക്കുന്നത് ചിലരിൽ ദഹന പ്രശ്‌നങ്ങൾക്ക് കാരണമാകും. അത്തരക്കാർ രാത്രി പപ്പായ കഴിക്കുന്നത് ഒഴിവാക്കുന്നതാകും നല്ലത്.നാരങ്ങയും രാത്രി കഴിക്കുന്നത് ചിലർക്ക് നെഞ്ചെരിച്ചിൽ ഉണ്ടാകാം. ഇത് ഉറക്കത്തെയും തടയപ്പെടുത്താം.
Discussion about this post