ഡല്‍ഹി : ബജറ്റ് കോര്‍പ്പറേറ്റുകള്‍ക്ക് എന്ന പ്രചാരണം തെറ്റാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ബജറ്റ് എല്ലാ വിഭാഗങ്ങള്‍ക്കും അനുയോജ്യമായതാണ്.സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളുടേതല്ല പാവങ്ങളുടേതാണെന്നും മോദി പറഞ്ഞു. സ്വച്ഛ് ഭാരത്, ധന്‍ ജന്‍ യോജന, എല്ലാവര്‍ക്കും വീട് തുടങ്ങിയ പ്രഖ്യാപനങ്ങള്‍ സാധാരണക്കാര്‍ക്ക് ഗുണം ചെയ്യുന്നതാണെന്നും പ്രധാനമന്ത്രി രാജ്യസഭയില്‍ വ്യക്തമാക്കി.
പാക്കിസ്ഥാനും ,തീവ്രവാദികള്‍ക്കും നന്ദി പറഞ്ഞ കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയ്യിദിന്റെ പ്രസ്താവനയും മോദി തള്ളി. ഭീകരവാദത്തെ വെച്ചു പൊറുപ്പിക്കാനാകില്ല. കശ്മീര്‍ തെരഞ്ഞെടുപ്പ് വിജയിപ്പിച്ചത് ജനങ്ങളാണ്. കശ്മീരിനെക്കുറിച്ച് ജനങ്ങള്‍ക്കുള്ള തെറ്റിദ്ധാരണ മാറിയതായും മോദി പറഞ്ഞു.
Discussion about this post