മമ്മൂട്ടിയെ മൂന്ന് ചിത്രങ്ങളില്‍ അഭിനയിപ്പിച്ചയാള്‍ മോഹന്‍ലാലിന് എന്ത് കൊണ്ട് ഒരു കഥാപാത്രം പോലും നല്‍കിയില്ല. പ്രേക്ഷകരുടെ മനസ്സില്‍ ഉയരാറുള്ള ഈ ചോദ്യത്തിന് അടൂര്‍ തന്നെ ഉത്തരം നല്‍കി. ‘വനിത’യുടെ ഓണപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് അടൂരിന്റെ പ്രതികരണം.
അടൂര്‍ പറയുന്നത് ഇങ്ങനെ- ഒരു താരത്തെ മനസില്‍ വച്ചുകൊണ്ടല്ല ഞാന്‍ സിനിമയ്ക്ക് വേണ്ടി എഴുതുന്നതും സിനിമയെടുക്കുന്നതും. എഴുതി വരുമ്പോള്‍ ചില ആര്‍ട്ടിസ്റ്റുകള്‍ ചേരുമെന്ന് തോന്നും. അപ്പോള്‍ അവരുമായി ബന്ധപ്പെടും. മോഹന്‍ലാലിനെ വച്ച് ചെയ്യണമെങ്കില്‍ അതുപോലെ വലിയ വേഷം വേണമല്ലോ? ലാലിന് അനുയോജ്യമായ വലിയ വേഷമൊന്നും ഇതുവരെ അങ്ങനെ വന്നില്ല. ഞാന്‍ വളരെ കുറച്ച് പടങ്ങളല്ലേ എടുത്തിട്ടുള്ളൂ.. കരിയറില്‍ വളരെ ഉയരത്തില്‍ നില്‍ക്കുന്ന സമയത്താണ് മമ്മൂട്ടി ‘അനന്തര’ത്തിലെ ചെറിയ വേഷത്തില്‍ അഭിനയിച്ചത്. പിന്നീട് ‘വിധേയനി’ലെയും ‘മതിലുകളി’ലെയും അഭിനയത്തിന് അദ്ദേഹത്തിന് ദേശീയ അവാര്‍ഡും ലഭിച്ചു. മമ്മൂട്ടി എപ്പോഴും പറയും ‘സാര്‍ എപ്പോഴാണ് അഭിനയിക്കേണ്ടതെന്ന് പറഞ്ഞാല്‍ മതി, ഞാന്‍ എല്ലായ്പ്പോഴും റെഡിയാണ്’
തന്റെ കരിയറില്‍ പന്ത്രണ്ട് ചിത്രങ്ങളാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്തിട്ടുള്ളത്. മമ്മൂട്ടി, മധു, ശാരദ, ഭരത് ഗോപി, കെ.പി.എ.സി. ലളിത, കരമന ജനാര്‍ദ്ദനന്‍ നായര്‍, ജലജ, ബാലന്‍ കെ.നായര്‍, അശോകന്‍, ശോഭന, മുരളി, തിലകന്‍, എം.ആര്‍.ഗോപകുമാര്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ജഗതി ശ്രീകുമാര്‍, ദിലീപ് എന്നിങ്ങനെ നിരവധി പ്രമുഖ നടന്മാര്‍ അടൂര്‍ ചിത്രത്തില്‍ വേഷമിട്ടു. എന്നാല്‍ മോഹന്‍ലാല്‍ മാത്രം എത്തിയില്ല.
‘അനന്തരം’, ‘വിധേയന്‍’, ‘മതിലുകള്‍’ എന്നിവയില്‍. അതില്‍ അവസാനം പറഞ്ഞ രണ്ട് ചിത്രങ്ങള്‍ക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡും മമ്മൂട്ടിക്ക് ലഭിച്ചു.
Discussion about this post