മഞ്ഞള്‍ നമ്മള്‍ സര്‍വ്വസാധരണയായി ഉപയോഗിക്കുന്ന ഒന്നാണ്. എന്നാല്‍ പലരും ഇതിന്റെ ഔഷധഗുണം അറിയാറില്ല. മഞ്ഞള്‍ പോലെ ഔഷധഗുണമുള്ള മറ്റൊരു ഭക്ഷ്യവസ്തു ഇല്ല. ഇന്ന് നമ്മള്‍ മേടിക്കുന്ന മഞ്ഞള്‍ പൊടി പലതും കൃത്രിമവും രാസവസ്തുക്കള്‍ അടങ്ങിയിട്ടുമുള്ളതാണ്.
കറി വെക്കുമ്പോള്‍ മഞ്ഞള്‍ പൊടി ഇടുന്നത് കറിയിലെ വിഷാംശം നീക്കും. ശുദ്ധമായ മഞ്ഞള്‍ പൊടിയും, കുരുമുളകും പൊടിയും ചേര്‍ത്ത് തേനില്‍ ചാലിച്ചു കഴിക്കുന്നത് ക്യാന്‍സര്‍ രോഗത്തിന് ഉത്തമമാണ്. അള്‍സര്‍ രോഗികള്‍ക്ക് മഞ്ഞള്‍ പൊടി തേനില്‍ ചാലിച്ച് ഒരോ ടിസ്പുണ്‍ വീതം രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് നല്ലതാണ്.
മുറിവുകളെ ഉണക്കാന്‍ മഞ്ഞളിന് കഴിവുണ്ട്. കൊളസ്‌ട്രോള്‍ കുറക്കുവാനും, കരളിന്റെ ശുദ്ധീകരണത്തിനും മഞ്ഞള്‍ നല്ലതാണ്. തലയില്‍ ഉണ്ടാകുന്ന പേന്‍ ശല്യത്തിന് മഞ്ഞള്‍ തലയില്‍ തേച്ചുപിടിപ്പിച്ചു കഴുകുന്നത് നല്ലതാണ്. ശരീരത്തില്‍ അലര്‍ജിമൂലമുണ്ടാകുന്ന ചൊറിച്ചിലിനും മറ്റും മഞ്ഞള്‍ പുരട്ടുന്നത് നല്ലതാണ്.
ജലദോഷം, ചുമ, തൊണ്ടയടപ്പ് എന്നിവയ്ക്ക് പശുവിന്‍ പാലില്‍ ഒരു ടിസ്പൂണ്‍ മഞ്ഞള്‍ പൊടി ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്.
നെല്ലിക്കാനീരും മഞ്ഞള്‍ നീരും സമം എടുത്ത് കഴിച്ചാല്‍ പ്രമേഹം ശമിക്കും. ശരീരത്തില്‍ വിഷബാധ ഏല്‍ക്കുന്ന സ്ഥലത്ത് മഞ്ഞള്‍ അരച്ച് പുരട്ടുന്നത് നല്ലതാണ്. മഞ്ഞള്‍ നിരവധി ഔഷധത്തില്‍ ഉപയോഗിക്കുന്നുണ്ട്. അത്രയേറെ ഗുണങ്ങളുള്ള ഒന്നാണ് മഞ്ഞള്‍.
Discussion about this post