നമ്മളിൽ പലർക്കും കഴിക്കാൻ ഇഷ്ടമുള്ളതാണ് ചിക്കൻ വിഭവങ്ങൾ. പലതരം വിഭവങ്ങളാണ് ചിക്കൻ ഉപയോഗിച്ച് ഉണ്ടാക്കാൻ സാധിക്കുന്നത്. ഒന്നോർത്താൽ വെജിറ്റേറിയൻകാരുടെ കാര്യം കഷ്ടം തന്നെ അല്ലേ? എത്ര രുചികരമായ വിഭവങ്ങളാണ് അവർ മിസ് ചെയ്യുന്നത്. എന്നാൽ വിഷമിക്കേണ്ടതില്ല, ചിക്കന്റെ അതേ രുചിയിലും ഗുണത്തിലും ഉള്ള ഒരു ഐറ്റം കുറച്ച് നാളുകളായി ലഭ്യമാണ്. മോക്ക് ചിക്കൻ എന്നാണ് ഇത് അറിയപ്പെടുന്നത്.
നമ്മുടെ കിംഗ് കോഹ്ലിയാണ് ഇത് സോഷ്യൽമീഡിയയിൽ വൈറലാക്കിയത്. വെജിറ്റേറിയനായ അദ്ദേഹം, മാംസവിഭവങ്ങളിൽ നിന്നും ലഭിക്കേണ്ട പോഷകഗുണം സമ്പാദിക്കുന്നത് ഇത്തരത്തിലുള്ള മോക്ക് ചിക്കനും കൂടി ഡയറ്റിൽ ഉൾപ്പെടുത്തിയിട്ടാണ്.
സോയ,സെയ്റ്റാൻ,ഗോതമ്പ്,ടോഫു,നമ്മുടെ ചക്ക എന്നീ സസ്യാഹാരങ്ങൾ ഉപയോഗിച്ചാണ് മോക്ക് ചിക്കൻ തയ്യാറാക്കുന്നത്. നിരവധി മസാലക്കൂട്ടുകളും ഇവ തയ്യാറാക്കാൻ ആവശ്യമാണ്. ചിക്കൻ പോലുള്ള മാംസാഹാരം കഴിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ നല്ലതും ചീത്തയുമായ കൊളസ്‌ട്രോൾ അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്. കൃത്യമായ വർക്ക് ഔട്ടുകളില്ലെങ്കിൽ ഇത് നമ്മുടെ ശരീരത്തിനെ ദോഷകരമായി ബാധിക്കുകയും ചെയ്യും.
മാംസാഹാരം കഴിക്കുമ്പോൾ നമ്മുടെ ശരീരത്തിലേക്ക് നിശ്ചിത അളവിലുളള പ്രോട്ടീനുകൾ മാത്രമേ ലഭിക്കുളളൂ. എന്നാൽ മോക്ക് ചിക്കനിൽ ഉയർന്ന അളവിലുളള പ്രോട്ടീനാണുളളത്. നിരന്തരമായി ചിക്കൻ വിഭവങ്ങൾ കഴിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ സാദ്ധ്യതയുണ്ട്. ഈ വിഭവങ്ങളിൽ കൂടുതലായി കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. എന്നാൽ മോക്ക് ചിക്കനിൽ കൊഴുപ്പ് വളരെ കുറഞ്ഞ അളവിലാണ് അടങ്ങിയിരിക്കുന്നത്.
മോക്ക് ചിക്കൻ തയ്യാറാക്കുന്നത് ധാരാളം പ്രിസർവേ?റ്റീവ്‌സുകൊണ്ടും കൃത്രിമ സുഗന്ധ വസ്തുക്കൾ, ഉയർന്ന അളവിലുളള സോഡിയം എന്നിവ കൊണ്ടാണ് തയ്യാറാക്കുന്നത്. ഇത് ആരോഗ്യത്തിന് ദോഷകരമാണ്. സോയ പോലുളള ഉൽപ്പന്നങ്ങൾ ചിലരിൽ അലർജി പോലുളള അവസ്ഥ ഉണ്ടാക്കുന്നു. മോക്ക് ചിക്കൻ കഴിക്കുന്നത് അലർജി പോലുളള ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. മോക്ക് ചിക്കനിൽ ഉയർന്ന അളവിൽ സോഡിയം അടങ്ങിയിട്ടുണ്ട്. ഇത് ഉയർന്ന രക്തസമ്മർദ്ദം ഉളളവരുടെ ആരോഗ്യത്തിന് ദോഷം ചെയ്യും
Discussion about this post