മാവേലിക്കര: മാവേലിക്കര കോടതി വളപ്പില്‍ ബോംബ് ഭീഷണി. ഫോണ്‍ സന്ദേശം സ്ഥലത്തെ എസ്‌ഐക്കാണു ലഭിച്ചത്. ഇന്റര്‍നെറ്റ് വഴിയെത്തിയ ഫോണ്‍ സന്ദേശം സൗദിയില്‍നിന്നാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ബോബ് സ്‌ക്വാഡു സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അതേസമയം വിവരമറിഞ്ഞ് കോടതിയില്‍ എത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകര്‍ കയ്യേറ്റശ്രമം നടത്തി.
വ്യാഴാഴ്ച രാവിലെയാണ് കോടതിയില്‍ ബോംബ് വച്ചതായി ഭീഷണി സന്ദേശം എത്തിയത്. വിവിധ കോടതികള്‍ പ്രവര്‍ത്തിക്കുന്ന കോടതി സമുച്ചയത്തിലാണ് ബോംബ് ഭീഷണിയുണ്ടായത്. ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനാണ് മാധ്യമപ്രവര്‍ത്തകര്‍ കോടതിയില്‍ എത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ ചിത്രമെടുത്തു എന്നാരോപിച്ച് ബാര്‍ അസോസിയേഷന്റെ നേതൃത്വത്തിലുള്ള അഭിഭാഷകര്‍ കയ്യേറ്റം ചെയ്യുകയായിരുന്നു. മൊബൈല്‍ ഫോണുകളും കാമറകളും പിടിച്ചുവാങ്ങി. കോടതി പരിസരത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. മാധ്യമപ്രവര്‍ത്തകരെ കോടതി പരിസരത്ത് കയറ്റില്ലെന്ന നിലപാടിലാണ് അഭിഭാഷകര്‍. സംഘര്‍ഷത്തിനുള്ള സാധ്യത നിലനില്‍ക്കുകയാണ്.
Discussion about this post