മനില: തെക്കന്‍ ഫിലിപ്പീന്‍സിലെ മാര്‍ക്കറ്റില്‍ സ്ഫോടനം. 12 പേര് കൊല്ലപ്പെട്ടു. സംഭവത്തില്‍ 71 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും സര്‍ക്കാര്‍ വക്താവ് ഏണസ്റ്റോ അബെല്ല പറഞ്ഞു. ഫിലിപ്പീന്‍സ് പ്രസിഡന്റ് റൊഡ്രീഗോ ദത്തേര്തയുടെ ജന്മനാടായ ദാവോ സിറ്റിയിലാണ് സ്ഫോടനമുണ്ടായത്. പ്രസിഡന്റ് സുരക്ഷിതനാണെന്നും സംഭവം അന്വേഷിച്ച് വരികയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് മേധാവി പറഞ്ഞു.
ദാവോ സിറ്റിയിലെ ആഡംബര ഹോട്ടലായ മാര്‍ക്കോ പോളോ ഹോട്ടലിനടുത്താണ് സ്ഫോടനം. വിനോദ സഞ്ചാരികളും വ്യാവസായികളുമടക്കം നിരവധി പേര് ഹോട്ടലില്‍ മുറിയെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന്റെ ഉത്തരവാദിത്ത്വം ആരും ഏറ്റെടുത്തിട്ടില്ല.
Discussion about this post