തിരുവനന്തപുരം: മുന്‍ ധനമന്ത്രി കെ.എം. മാണിയെയും മുന്‍ എക്‌സൈസ് മന്ത്രി കെ. ബാബുവിനെയും ന്യായീകരിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്ത് എത്തി. ഇവര്‍ക്കെതിരായ അന്വേഷണങ്ങള്‍ വ്യക്തിഹത്യക്കുള്ള ശ്രമമാണെന്ന് ഉമ്മന്‍ ചാണ്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു. എക്‌സൈസ് മന്ത്രിയായിരുന്ന ബാബുവിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് ഉണ്ടായ പശ്ചാത്തലത്തിലാണ് ഉമ്മന്‍ ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ജനനേതാക്കളെ വ്യക്തിഹത്യ നടത്താനും തേജോവധം ചെയ്യാനുമുള്ള നീക്കങ്ങള്‍ ഒരു ഗവണ്മെന്റിനും ഭൂഷണമല്ലെന്നും വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ വെറും ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ റെയ്ഡ് പോലുള്ള പകപോക്കല്‍ നടപടികള്‍ ദുരുദ്ദേശപരമാണെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.
കെ. ബാബുവും കെ.എം. മാണിയും ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടുണ്ടെന്നും അന്വേഷണത്തിലൂടെ തങ്ങളുടെ നിരപരാധിത്വം തെളിയിച്ചിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി വാദിക്കുന്നു. അതേസമയം ഏതുവിധത്തിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും സത്യം ജനങ്ങള്‍ അറിയട്ടെ എന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നുണ്ട്. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പകപോക്കല്‍ നടപടി സര്‍ക്കാരിന് തിരിച്ചടിയാകുമെന്നും നീക്കത്തെ നിയമപരമായി നേരിടുമെന്നും പറഞ്ഞാണ് ഉമ്മന്‍ ചാണ്ടി തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
[fb_pe url=”https://www.facebook.com/oommenchandy.official/posts/10153845651741404″ bottom=”30″]
Discussion about this post