ചേര്‍ത്തല: സംസ്ക്കരിക്കാന്‍ മാപ്പ് അപേക്ഷ എഴുതിക്കൊടുക്കണമെന്ന് പള്ളി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ക്രിസ്ത്യാനിയുടെ മൃതദേഹം ഹിന്ദു ആചാരപ്രകാരം ദഹിപ്പിച്ചു. ഉഴുവ സെന്റ് അന്നാസ് പള്ളിയിലെ കൈക്കാരനായിരുന്ന ചേര്‍ത്തല കളവംകോടം ചേന്നാട്ട് അഡ്വ. എ. ജോര്‍ജിന്റെ ഭാര്യ പട്ടണക്കാട് ഗവ. ഹൈസ്കൂള്‍ റിട്ട. ഹെഡ്മിസ്ട്രസ് എംപി.ലീലാമ്മ (72)യുടെ മൃതദേഹമാണ് ഹിന്ദു ആചാരപ്രകാരം ശാന്തിയുടെ കാര്‍മികത്വത്തില്‍ ദഹിപ്പിച്ചത്. ഉഴുവ സെന്റ് അന്നാസ് പള്ളിയിലെ കൈക്കാരനായിരുന്ന ജോര്‍ജ് ഒന്നര വര്‍ഷമായി ശരീരം പാതി തളര്‍ന്നു കിടപ്പിലാണ്.
ശനിയാഴ്ച വൈകിട്ടു വീട്ടില്‍ മരിച്ച ലീലാമ്മയുടെ സംസ്ക്കാരം നടത്താനായി ഉഴുവ സെന്റ് അന്നാസ് പള്ളിയില്‍ അപേക്ഷ സമര്‍പ്പിച്ചെങ്കിലും മാപ്പ് എഴുതിക്കൊടുക്കാന്‍ ആവശ്യപ്പെട്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. പതിവായി എത്താറില്ലെന്നും വിശേഷ ദിവസങ്ങളില്‍ മാത്രം പള്ളിയില്‍ വരുന്നെന്നും ആരോപിച്ചാണ് പള്ളിസെമിത്തേരിയില്‍ സംസ്ക്കാരം നടത്താന്‍ വിസമ്മതിച്ചത്. അതേസമയം ഷിജുവിന്റെ പിടിവാശിയാണ് ഇക്കാര്യത്തില്‍ പ്രശ്നമായതെന്നാണ് പള്ളി അധികൃതരുടെ ആരോപണം.
ഒടുവില്‍ പട്ടണക്കാട് ബാബു ശാന്തിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മകന് ഷിജു ചിതയ്ക്ക് തീ കൊളുത്തി. സഞ്ചയനം 8ന് രാവിലെ 10ന് നടക്കും. പട്ടണക്കാട് ഗവ.ഹൈസ്കൂള്‍ റിട്ട.ഹെഡ്മിസ്ട്രസായിരുന്ന ലീലാമ്മ ശനിയാഴ്ച വൈകിട്ട് 4നാണ് മരിച്ചത്. ഉടന്‍ ഇടവകയായ ഉഴുവ സെന്റ് അന്നാസ് പള്ളി അധികൃതരുമായി ബന്ധപ്പെട്ടു. താന്‍ പള്ളിയില്‍ ആരാധനയ്ക്ക് എത്താത്തതിന് ആദ്യം മാപ്പ് അപേക്ഷ എഴുതി നല്‍കാനാണ് അവര്‍ ആവശ്യപ്പെട്ടതെന്ന് ഷിജു വിശദീകരിക്കുന്നു. ഷിജു വിശേഷ ദിവസങ്ങളില്‍ മാത്രമാണ് പള്ളിയില്‍ പോയിരുന്നത്. എല്ലാ ഞായറാഴ്ചയും അമ്മ പള്ളിയില്‍ പോയിരുന്നെന്നും മാപ്പപേക്ഷ നല്കാന് തയാറല്ലാത്തതിനാലാണ് ദഹിപ്പിക്കാന്‍ തീരുമാനിച്ചതെന്നും ഷിജു പറഞ്ഞു.
തുടര്‍ന്ന് മൃതദേഹം ഹിന്ദു ആചാരപ്രകാരം വീട്ടുവളപ്പില്‍ സംസ്കരിക്കുകയായിരുന്നു. പട്ടണക്കാട് ബാബു ശാന്തിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മകന് ഷിജു ചിതയ്ക്ക് തീ കൊളുത്തി.
Discussion about this post