കുത്തുപറമ്പ്: കണ്ണൂര്‍ കൂത്തുപറമ്പില്‍ വീണ്ടും ആക്രമണം. ബിജെപി പ്രവര്ത്തകന് പാതിരിയാട് സ്വദേശി നവനീതിന് വെട്ടേറ്റു. തലക്കും കൈക്കും ഗുരുതരമായ പരിക്കുകളുമായി ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തിരുവനന്തപുരം കുന്നുകുഴിയില്‍ ബിജെപി സംസ്ഥാന കമ്മിറ്റി ആഫീസിനുനേരെ ഇന്നലെ പുലര്‍ച്ചേ ബോബേറ് നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി പ്രവര്ത്തകന് കണ്ണൂരില്‍ വെട്ടേറ്റിരിക്കുന്നത്. സംഭവങ്ങളുടെ പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു.
Discussion about this post