ഡല്‍ഹി: രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സ്ഥാപക അംഗങ്ങളായ രാജീവ് ഗാന്ധി ഫൗണ്ടേഷന് സാക്കിര്‍ നായിക്ക് 50 ലക്ഷം രൂപ നല്‍കിയെന്ന് കണ്ടെത്തല്‍. 2011ലാണ് ഇസ്ലാിക് റിസര്‍ച്ച് ഫൗണ്ടേഷന് ഈ തുക കൈമാറിയത്. എന്നാല്‍ വാര്‍ത്ത ഫൗണ്ടേഷന് നിഷേധിച്ചിട്ടുണ്ട്. പണം സ്വീകരിച്ചിട്ടില്ലെന്നാണ് ഫൗണ്ടേഷന്റെ വിശദീകരണം. പണം കൈപറ്റിയിരുന്നെങ്കിലും കുറച്ച് മാസങ്ങള്‍ക്കകം പണം ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് മടക്കിക്കൊടുത്തെന്നും സംഘടന വ്യക്തമാക്കുന്നു.
എന്നാല്‍ സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് വക്താവ് ഇത് നിഷേധിച്ചു. ഫൗണ്ടേഷനില്‍ നിന്ന് നല്കിയ പണം തിരികെ സ്വീകരിച്ചിട്ടില്ലെന്നും പണം നല്‍കിയത് രാജീവ് ഗാന്ധി ഫൗണ്ടേഷന് തന്നെയാണെന്നും ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ വക്താവ് വ്യക്തമാക്കി.
സോണിയാ ഗാന്ധി മക്കളായ പ്രിയങ്ക, രാഹുല്‍ എന്നിവരാണ് സംഘടനയുടെ സ്ഥാപകാംഗങ്ങള്. മുന്‍ പ്രധാനമനത്രി മന്മോഹന് സിഗും ട്രസ്റ്റികളില്‍ ഒരാളാണ്.
ഇസ്ലാമിക ഭീകരവാദികള്‍ക്ക് പ്രചോദനമായെന്ന കണ്ടെത്തലിനെ തുടര്‍ന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തില്‍ കഴിയുന്ന സാക്കിര്‍ നായിക്കിനെതിരെയുള്ള ആഭ്യന്തര വകുപ്പിന്റെ അന്വേഷണത്തിലാണ് വിവാദമായ കണ്ടെത്തല്‍.
ധാക്കയിലെ ഹോളി ആര്‍ട്ടിസാന്‍ റസ്റ്റോറന്റിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്നുള്ള ആരോപണങ്ങളോടെ ഒമ്പതോളം കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തില്‍ കഴിയുന്ന സാക്കിര്‍ നായിക്കിന്റെ സംഘടനയുടെ വെളിപ്പെടുത്തല്‍ ഇസ്ലാമിക് റിസര്‍ച്ച ഫൗണ്ടേഷന്റെ വളര്‍ച്ചയ്ക്ക് കോണ്‍ഗ്രസിന്റെ പിന്തുണ ലഭിച്ചിരുന്നു എന്നതിലേയ്ക്കാണ്. രാജ്യത്ത് നിരവധി പേരെ മതം മാറ്റുന്നതില്‍ ഫൗണ്ടേഷന് വഹിച്ച പങ്കും അന്വേഷണത്തിലാണ്. ഐ.എസ് റിക്രൂട്ട്മെന്റ് ഉള്‍പ്പടെയുള്ള ആരോപണവും ഫൗണ്ടേഷനെതിരെ ഉയര്‍ന്നിരുന്നു.
Discussion about this post