റിലയന്‍സ് ജിയോ ഉയര്‍ത്തുന്ന വെല്ലുവിളികളെ മറികടക്കാന്‍ മറ്റ് ഇന്റര്‍നെറ്റ് കമ്പനികള്‍ തലപുകക്കുന്നതിനിടെ വന്‍ ഓഫറുകള്‍ പ്രാബല്യത്തില്‍ വരുത്തി ബിഎസ്എന്‍എല്‍. പ്രതിമാസം 1119 രൂപയ്ക്കു 2 എംബിപിഎസ് വേഗത്തില്‍ അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റും, 24 മണിക്കൂറും രാജ്യത്തെവിടെയും സൗജന്യ ലാന്‍ഡ് ലൈന്‍ കോളുകളും ലഭിക്കുന്ന പ്ലാനാണ് ഇതില്ആകര്ഷകമായ ഒന്ന്.
1119 രൂപയുടെ ബിബിജി കോംബോ യുഎല്‍ഡി 1199 എന്ന പ്ലാന്‍ ഇന്നു മുതല്‍ നിലവില്‍ വന്നു. 2 എബിപിഎസ് വേഗത്തില്‍ മാസം മുഴുവന്‍ പരിധിയില്ലാതെ ഇന്റര്‍നെറ്റ് ലഭിക്കുന്ന പദ്ധതിയാണിത.് നിലവില്‍ ബിഎസ്എന്‍എല്ലില്‍ നിന്നുള്ള ഏറ്റവും മികച്ച പ്ലാനുകളിലൊന്നാണിത്. ഈ കണക്ഷനൊപ്പം നല്കുന്ന അണ്‍ലിമിറ്റഡ് എസ്ടിഡി/ ലോക്കല്‍ ലാന്‍ഡ് ലൈന്‍ കോളുകള്‍ ഇന്ത്യയിലെങ്ങും സൗജന്യമാണെന്നതും ടെലഫോണ്‍ കണക്ഷന് പ്രതിമാസ വാടകയും ഇല്ല എന്നതും ആകര്‍ഷക ഘടകമാണ്.
249 രൂപയ്ക്ക് ഒരു മാസ കാലാവധിയില്‍ 2 എംബിപിഎസ് സ്പീഡുള്ള ബ്രോഡ്ബാന്‍ഡ് എന്ന, ആകര്‍ഷകമായ മറ്റൊരു ഡാറ്റാ പാക്കേജും ബിഎസ്എന്‍എല്‍ പുറത്തിറക്കിയിട്ടുണ്ട്. 249 രൂപയുടെ ബ്രോഡ്ബാന്‍ഡ് പോസ്റ്റ്പെയ്ഡ് പ്ലാനില്‍ ആദ്യത്തെ 1 ജിബി ഉപയോഗത്തിന് 2 എംബിപിഎസ് വേഗവും പിന്നീടുള്ള ഉപയോഗത്തിന് 1 എംബിപിഎസ് വേഗവും ലഭിക്കും. പ്രതിമാസം 300 ജിബി ഡാറ്റ ഉപയോഗിക്കുന്ന ഒരു ഉപയോക്താവിന് ഈ പ്ലാനെടുത്താല്‍ 1 ജിബി ഡേറ്റ ഉപയോഗത്തിന് ഒരു രൂപയില്‍ താഴെയേ ചെലവു വരൂ എന്നു ബിഎസ്എന്‍എല്‍ പറയുന്നു.
ഇതോടൊപ്പം നല്കുന്ന ലാന്‍ഡ് ലൈനില്‍ നിന്നു ദിവസവും രാത്രി ഒമ്പതു മുതല്‍ രാവിലെ ഏഴു വരെയും ഞായറാഴ്ചകളിലും സൗജന്യ കോളുകളും ലഭ്യമാണ്.
Discussion about this post