ഡല്‍ഹി: തര്‍ക്കം തുടരുന്ന കാവേരി നദിയില്‍ നിന്ന് 6000 ഘനയടി വെള്ളം വിട്ടുകൊടുക്കണമെന്ന് കര്‍ണ്ണാടകയോട് സുപ്രീംകോടതി. സപ്തംബര്‍ 27 വരെ ഇത്രയും വെള്ളം വിട്ടുകൊടുക്കാനാണ് സുപ്രീംകോടതി ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്. കാവേരി നദീജല തര്‍ക്കത്തിലെ ഹര്‍ജി പരിഗണിച്ചാണ് കോടതി പുതിയ ഉത്തരവിട്ടിരിക്കുന്നത്.
കര്‍ണാടക 3000 ഘനയടി വെള്ളം വിട്ടുനല്‍കിയാല്‍ മതിയെന്ന കാവേരി മേല്‍നോട്ട സമിതിയുടെ നിര്‍ദേശത്തില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Discussion about this post