ഡല്‍ഹി: ഡല്‍ഹി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികളിലൊരാളുമായി നടത്തിയ അഭിമുഖം ബിബിസി ചാനല്‍ സംപ്രേക്ഷണം ചെയ്തു.
ഇന്ത്യന്‍ സമയം ഇന്നു പുലര്‍ച്ചെ മൂന്നരയ്ക്കാണ് ‘ഇന്ത്യന്‍ ഡോട്ടര്‍’ (ഇന്ത്യയുടെ മകള്‍) എന്ന ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്തത്. ബിബിസി ഫോര്‍ എന്ന ചാനലില്‍ എട്ട് മിനിറ്റു നേരമായിരുന്നു സംപ്രേക്ഷണം. ഡോക്യൂമെന്ററി പ്രദര്‍ശിപ്പിക്കുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ ഇന്ത്യയില്‍ ലഭ്യമായില്ല.
ഡല്‍ഹി കൂട്ട ബലാത്സംഗ കേസിന്റെ പശ്ചാത്തലത്തില്‍ സംവിധായിക ലസ്ലി ഉദ് വിന് തയ്യാറാക്കിയ ‘ഇന്ത്യാസ് ഡോട്ടര്‍ ‘എന്ന ഡോക്യുമെന്ററിയാണ് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.30ന് ബിബിസി ഫോര്‍ ചാനലില്‍ സംപ്രേഷണം ചെയ്തത്.വിവാദ ഡോക്യുമെന്ററി അന്താരാഷ്ട്ര വനിതാ ദിനമായ എട്ടിനു പ്രക്ഷേപണം ചെയ്യുമെന്നാണു ബിബിസി നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഡോക്യുമെന്ററി ഇന്ത്യയില്‍ നിരോധിച്ചതിനെ തുടര്‍ന്നും വിവാദങ്ങള്‍ പലതും ഉയര്‍ന്ന പശ്ചാത്തലത്തിലും സംപ്രേഷണം നേരത്തെയാക്കുകയായിരുന്നു.
ഡല്‍ഹി കൂട്ട ബലാത്സംഗക്കേസിലെ പ്രതി മുകേഷ് സിംഗിന്റെ അഭിമുഖം ഉള്‍പ്പെടുത്തിയതിനാലാണ് ഡോക്യുമെന്ററി വിവാദത്തിലായത്. ബലാത്സംഗത്തില്‍ പെണ്‍കുട്ടിക്കും പങ്കുണ്ടെന്നുള്പ്പെടെയുള്ള പ്രതിയുടെ പരാമര്‍ശങ്ങള്‍ രാജ്യത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ഇതേത്തുടര്‍ന്ന് ബിബിസിയുടെ അഭിമുഖവും ,ഡോക്യുമെന്ററിയും സംപ്രേക്ഷണം ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിംഗ് പറഞ്ഞിരുന്നു. അതേസമയം ,ഡോക്യുമെന്ററി വിലക്കാനുള്ള തീരുമാനം ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് സംവിധായികയും രംഗത്തെത്തിയിരുന്നു.
Discussion about this post