എള്ള് നല്ല ഒരു ഔഷധഗുണമുള്ള ഒന്നാണ്. വിവിധ മരുന്നുകള്‍ക്ക് ഇത് ഉപയോഗിക്കുന്നു. മുന്‍കാലങ്ങളില്‍ എള്ള് കൃഷി ധാരാളം ഉണ്ടായിരുന്നു. ഇന്ന് പലരും എള്ള് കഴിക്കാറില്ല.
എള്ള് ശരീര ബലം ഉണ്ടാകാന്‍ വളരെ ഉത്തമമാണ്. എള്ളില്‍ എണ്ണയുടെ അംശം ഏറെയാണ്. ശുദ്ധമായ എളെളണ തലമുടിക്ക് കറുപ്പുനിറം കിട്ടുവാനും മുടികൊഴിച്ചലിനും വളരെ നല്ലതാണ്. എള്ളും, അരിയും സമം ചേര്‍ത്ത് പൊടിച്ച് ശുദ്ധമായ ശര്‍ക്കരയും ചേര്‍ത്ത് കഴിച്ചാല്‍ ധാതു ശക്തിയും ശരീരബലവും ലഭിക്കും.
60ഗ്രാം എള്ള് വറുത്ത് രാവിലെ വെറും വയറ്റില്‍ കഴിക്കുകയും പച്ചവെള്ളം കുടിക്കുകയും ചെയ്താല്‍ മെലിഞ്ഞിരിക്കുന്നവര്‍ തടിക്കുക ചെയ്യുകയും പല്ലുകള്‍ക്ക് ബലവും കിട്ടും. ഇത് മൂന്ന് മാസം തുടര്‍ച്ചയായി ചെയ്യണം. 10ഗ്രാം എള്ള്, 3 ഔണ്‍സ് നല്ല നാടന്‍ പശുവിന് പാലില്‍ അരച്ച് വെറും വയറ്റില്‍ സൂര്യന് ഉദിക്കുന്ന സമയത്തു കഴിക്കുക. അര്‍ശസ്സ് രോഗം ശമിക്കും.
ആര്‍ത്തവ സമയത്ത് ഉണ്ടാകുന്ന ഞരമ്പുവലിയോടു കൂടിയ വേദനയ്ക്ക് 5ഗ്രാം എള്ളുപൊടി ഇളം ചൂടുവെള്ളത്തില്‍ ചേര്‍ത്ത് ദിവസം 2 നേരം കഴിക്കുക. സ്ത്രീകള്‍ക്ക് ആര്‍ത്തവ ശുദ്ധി ലഭിക്കുവാന്‍ 10 ഗ്രാം എള്ളും, ശര്‍ക്കരയും ഇടിച്ചു ചേര്‍ത്ത് പകുതിവീതം രണ്ടു നേരം കഴിക്കുക. ഗര്‍ഭകാലത്ത് സ്ത്രീകള്‍ എള്ള് ഉപയോഗിക്കരുത്.
Discussion about this post