വാഷിംഗ്ടണ്‍: തീവ്രവാദ സംഘടനയായ ഐഎസ്സിന് ആയിരത്തോളം അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ചോര്‍ത്തി നല്കിയ കേസില്‍ കൊസോവോ പൗരനു ഇരുപത് വര്‍ഷം തടവ്. അര്‍ദിത് ഫെരിസിയെയാണ്(21) വിര്‍ജിനിയ കോടതി ശിക്ഷിച്ചത്. കമ്പ്യൂട്ടര്‍ ഹാക്കറായ ഫെരിസി 1,350 ഓളം യുഎസ് സൈനികരുടേയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും വിവരങ്ങളാണ് ഭീകരര്‍ക്ക് കൈമാറിയത്.
2016 ഒക്ടോബറില്‍ മലേഷ്യയില്‍ വച്ചാണ് ഫെരിസി പിടിയിലാകുന്നത്. പിന്നീട് ജനുവരിയില്‍ യുഎസിന് കൈമാറി. പേരുവിവരങ്ങള്‍, ഇമെയില്‍ അഡ്രസ്, പാസ്വേര്ഡ്, ലൊക്കേഷന്‍സ്, ഫോണ്‍ നമ്പര്‍ എന്നിവയാണ് ചോര്‍ത്തി കൊടുത്തത്. കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഐഎസ് ആക്രമണത്തിന് പദ്ധതിയിടാന്‍ സാധ്യതയുള്ളതായാണ് ഫെരിസി പറയുന്നത്.
Discussion about this post