ജമ്മു: ജമ്മുവിലെ അന്താരാഷ്ട്ര അതിര്‍ത്തിക്കടുത്ത് നിന്ന് ബി.എസ്.എഫ് ലഷ്കര്‍ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച പാകിസ്ഥാനി യുവാവിനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ബി.എസ്.എഫ് ഡി.ഐ.ജി പറഞ്ഞു. ഇയാള്‍ കാണിച്ച തിരിച്ചറിയല്‍ രേഖയില്‍ അബ്ദുള്‍ ഖയാം. 32 വയസ്, പുല് ബജുവാന്, സിയാല്‍ക്കോട്ട്, പാകിസ്ഥാന് എന്നാണ് കാണിക്കുന്നത്.
ഇയാളുടെ പക്കല്‍ നിന്നും ഒരു മൊബൈല്‍ ഫോണും കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യലിലാണ് ഇയാള്‍ പാക് അധീന കാശ്മീരില്‍ ലഷ്കറെ പരിശീലനം ലഭിച്ച വ്യക്തിയാണെന്ന് വെളിപ്പെടുത്തിയത്. പരിശീലനത്തിനുശേഷം ജിഹാദ്ദി ലേഖനങ്ങളും മാഗസിനുകളും വിതരണം ചെയ്യുക, സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ടുകള്‍ ശേഖരിക്കുക മുതലായവ പ്രവര്‍ത്തികള്‍ ചെയ്തു വരികയായിരുന്നുവെന്ന് ഇയാള്‍ പറഞ്ഞു.
Discussion about this post