കോഴിക്കോട്: ബിജെപിക്കെതിരായ അക്രമങ്ങള്‍ ജനാധിപത്യ ചരിത്രത്തിലെ തീരാകളങ്കമെന്ന് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ. അക്രമങ്ങളെ പേടിക്കില്ല, ജനാധിപത്യപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ കടപ്പുറത്ത് നടത്തി പ്രസംഗത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. അക്രമങ്ങളിലൂടെ ബിജെപിയെ തടയാനാകുമെന്ന് കരുതിയാല്‍ അത് വ്യാമോഹം മാത്രമെന്നും അമിത് ഷാ പറഞ്ഞു.
കേരളത്തിലെ അടുത്ത സര്‍ക്കാര്‍ ബി.ജെ.പിയുടേതായിരിക്കുമെന്ന് അമിത് ഷാ പറഞ്ഞു. 15 ശതമാനം വോട്ടാണ് കഴിഞ്ഞ തവണ കിട്ടിയത്. അതില്‍ നിന്ന് വളര്‍ന്ന് വിദൂരമല്ലാത്ത ഭാവിയില്‍ കേരളത്തില്‍ പാര്‍ട്ടി അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് കേരളം ഭരിക്കുന്ന സര്‍ക്കാരിന്റെ പിന്തുണയോടെ ഇവിടത്തെ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേര നടത്തുന്ന അതിക്രമങ്ങളില്‍ പുതുമയില്ല. കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ കാലം മുതല്‍ ആര്‍എസ്എസിനെതിരെയും ബിജെപിക്കെതിരെയും ഇവര്‍ ആക്രമണങ്ങള്‍ നടത്തുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഗ്രാമത്തിലടക്കം ആര്‍എസ്എസുകാര്‍ക്കെതിരെയും ബിജെപിക്കാര്‍ക്കെതിരെയും നടത്തുന്ന ബോംബാക്രമണങ്ങളും മറ്റ് ആക്രമണങ്ങളും രാജ്യത്തിനാകെ അപമാനമാണ്.
ഈ അക്രമത്തിലൂടെ ബിജെപിയുടെ പ്രവര്‍ത്തനങ്ങളെ തടയാമെന്ന് ആരും മോഹിക്കേണ്ട. അക്രമത്തിലൂടെ ബിജെപിയെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നവരെ ജനാധിപത്യപരമായ മാര്‍ഗ്ഗങ്ങളിലൂടെ മറുപടി നല്‍കുമെന്നും അമിത് ഷാ പറഞ്ഞു. ഇന്ന് ഈ രാജ്യത്തെ പതിമൂന്ന് സംസ്ഥാനങ്ങള്‍ ഒറ്റയ്ക്കും മറ്റ് പാര്‍ട്ടികളുടെ പിന്തുണയോടെയും ബിജെപി ഭരിക്കുന്നു. കഴിഞ്ഞ രണ്ടര വര്‍ഷക്കാലമായി മോദി സര്‍ക്കാര്‍ ഈ രാജ്യം ഭരിക്കുന്നു. നിരവധി പദ്ധതികളിലൂടെ മോദി സര്‍ക്കാര്‍ ഈ രാജ്യത്തെ ദാരിദ്ര്യം ഇല്ലാതാക്കുന്ന പരിശ്രമങ്ങള്‍ തുടരുന്നു.
പഴയ കാലിക്കറ്റും ഇപ്പോഴത്തെ കോഴിക്കോടും ബിജെപിയെ സംബന്ധിച്ച് ഏറ്റവും പവിത്രമായ ഭൂമിയാണ്. ഈ മണ്ണിലാണ് 1967ല്‍ പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ ഭാരതീയ ജനസംഘത്തിന്റെ അധ്യക്ഷനായത്. ഇതേ ഭൂമിയില്‍ ഈ രാജ്യത്തെ പ്രധാനമന്ത്രിയുടെ കരങ്ങളാല്‍ പണ്ഡിറ്റ്ജിയുടെ ജന്മശതാബ്ധി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യപ്പെടുകയാണെന്നും അമിത് ഷാ പറഞ്ഞു.
Discussion about this post