ഡല്‍ഹി: ഐക്യരാഷ്ട്രസഭയുടെ 71-ാമത് ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ന്യൂയോര്‍ക്കിലെത്തി. വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ട്വിറ്ററിലൂടെയാണ് സുഷമയും സംഘവും ന്യൂയോര്‍ക്കിലെത്തിയ വിവരം പങ്കുവച്ചത്. നാളെ സുഷമാ സ്വരാജ് യുഎന്‍ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും. തീവ്രവാദത്തെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാന്റെ നിലപാടുകളെ ശക്തമായി തന്റെ പ്രസംഗത്തില്‍ അവര്‍ വിമര്‍ശിക്കും. ഭാരതം നേരിടുന്ന ഭീകരാക്രമണ ഭീഷണിയുടെ കാര്യത്തില്‍ പാക്കിസ്ഥാനൊഴികെ എല്ലാ രാജ്യങ്ങളും പിന്തുണ അറിയിക്കുകയും ചെയ്ത സാഹചര്യത്തില്‍ സുഷമയുടെ പ്രസംഗത്തിനായി ഏവരും കാതോര്‍ത്തിരിക്കുകയാണ്.
പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ യുഎന്‍ പ്രസംഗത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രൂക്ഷ വിമര്‍ശനം നടത്തിയതിനു പിന്നാലെയാണ് സുഷമ സ്വരാജ് യുഎന്‍ സമ്മേളനത്തിനു എത്തിയിരിക്കുന്നത്. പാക്കിസ്ഥാന് സുഷമയും വ്യക്തമായ മറുപടി നല്‍കുമെന്നാണ് കരുതപ്പെടുന്നത്.
പാക്കിസ്ഥാന്റെ ഭീകരവാദ പ്രവര്‍ത്തനങ്ങളെ കുറിച്ച് യു.എന്നില്‍ വിവിധ രാജ്യങ്ങളുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചകളിലും ഇന്ത്യന്‍ നിലപാടിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. ലാറ്റിന്‍ അമേരിക്കന്‍ കരീബിയന്‍ രാഷ്ട്രസമൂഹങ്ങളും സാര്‍ക്ക് രാജ്യങ്ങളും ഭാരതത്തിന്റെ നിലപാടാണ് ശരിയെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങള്‍ ഭാരതം ഭീകരതയുടെ ഇരയാണെന്ന നിലപാടാണു സ്വീകരിച്ചത്. അതുകൊണ്ടു തന്നെ തന്നെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അതി ശക്തമായ മറുപടിയാകും നല്‍കുക.
Discussion about this post