ചെന്നൈ: കോയമ്പത്തൂരില്‍ ഹിന്ദു മുന്നണി നേതാവ് ശശികുമാറിനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തിലെ കുറ്റവാളികളെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധി. സംഭവം അപലപനീയമാണെന്ന് പറഞ്ഞ കരുണാനിധി ശശികുമാറിന്റെ മരണത്തില്‍ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായും അറിയിച്ചു.
കോയമ്പത്തൂരില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏറിവരികയാണെന്നും ഇത്തരം സംഭവങ്ങള്‍ നിയന്ത്രിക്കുന്നതില്‍ പോലീസ് പരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശശികുമാറിന്റെ മരണത്തിന് ശേഷം ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത് തടയുന്നതില്‍ പോലീസിന് വീഴ്ച സംഭവിച്ചുവെന്നും കരുണാനിധി പറഞ്ഞു.
Discussion about this post