ശ്രീനഗര്‍: ഹിമാചലില്‍ ഒറ്റപ്പെട്ടു കിടക്കുന്ന ഇന്ത്യന്‍ അതിര്‍ത്തി പ്രവിശ്യയിലെ കൂടുതല്‍ പ്രദേശങ്ങള്‍ ചൈന കയ്യേറിയതായി റിപ്പോര്‍ട്ടുകള്‍. ദ ഹിന്ദുവാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഏതാണ്ട് 45 കിലോമീറ്ററുകളോളമാണ് ചൈന കൈയ്യേറിയതെന്നാണ് വിവരം. ഈ മാസം ആദ്യമാണ് കൈയ്യേറ്റം നടന്നിരിക്കുന്നതെന്നും പ്രദേശത്ത് കുടിലുകള്‍ പണിതതായും വിവരങ്ങളുണ്ട്.
നാല്‍പ്പതോളം വരുന്ന ചൈനീസ് പട്ടാളക്കാരാണ് ആവാസകേന്ദ്രങ്ങള്‍ പണിതിരിക്കുന്നത്. സെപ്റ്റംബര്‍ ഒന്‍പതിന് ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഫോര്‍സ്(ഐറ്റിബിപി) കൈയ്യേറ്റം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ചൈനിസ് സൈന്യം പിന്മാറിയ എന്നാല്‍ ചൈനീസ് സേന സ്ഥലത്ത് നിന്നും പിന്മാറാന് ആദ്യം തയ്യാറായില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ ഇത്തരത്തില്‍ കൈയ്യേറ്റ ശ്രമങ്ങള്‍ ഉണ്ടാകാറുണ്ടെന്നും എന്നാല്‍ ആദ്യമായാണ് പ്രദേശത്തേക്ക് സേന കടന്നതെന്നുമാണ് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 13ന് സൈനിക സംഘത്തിലെ ചിലര്‍ തിരിച്ചുപോയി. മറ്റുള്ളവര്‍ സെപ്റ്റംബര്‍ 14ന് നടന്ന ഫ്ളാഗ് മീറ്റിങ്ങിന്റെ ഭാഗമായി പിന്‍വാങ്ങുകയായിരുന്നു.
കൈയ്യേറ്റങ്ങള്‍ അവസാനിപ്പിക്കാന്‍ ഒക്ടോബര്‍ ഒന്നിന് ഇന്ത്യ-ചൈന ഫ്ളാഗ് മീറ്റിംഗ് വീണ്ടും നടക്കും. അരുണാചല്‍ പ്രദേശിലെ തവാങ്ങ്, ചൈനീസ് സേന നേരത്തെ കയ്യടക്കിയിരുന്നു. എന്നാല്‍ അവരെ പിന്നീട് പുറത്താക്കുകയായിരുന്നു. കയ്യേറ്റം തടയാന്‍ മേഖലയില്‍ ഇന്ത്യ സേനാ വിന്യാസം ശക്തമാക്കിയിട്ടുണ്ട്.
Discussion about this post