കൊല്‍ക്കത്ത: ബംഗാളിലെ ബിന്ഭും വില്ലേജിലെ കംഗളപാഹരി വില്ലേജിലാണ് മുസ്ലിം കുടുംബങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്ന് ചൂണ്ടിക്കാട്ടി ജില്ല ഭരണ കൂടം ദുര്‍ഗ്ഗാപൂജക്ക് അനുമതി നിഷേധിച്ചത്. 300 ഓളം ഹിന്ദു കുടുംബങ്ങളും, 25 മുസ്ലിം കുടുംബങ്ങളുമാണ് വില്ലേജില്‍ ഉള്ളതെന്ന് ഇന്ത്യ ടുഡേ പോലുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ദുര്‍ഗ്ഗാപൂജയ്ക്ക് അനുമതി ലഭിക്കാറില്ലെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
ഹിന്ദു ഭൂരിപക്ഷ പ്രദേശമായ ഇവിടെ ദുര്‍ഗ്ഗാപൂജ നടത്തുന്നതിന് അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ മുസ്ലിം കുടുംബങ്ങള്‍ എതിര്‍പ്പ് ഉന്നയിച്ച സാഹചര്യത്തില്‍ അനുമതി നല്‍കാനാവില്ല എന്നാണ് അധികൃതരുടെ നിലപാട്. ഗ്രാമത്തിലെ ചില മുസ്ലിം കുടുംബങ്ങള്‍ പൂജ നടക്കുന്നതില്‍ എതിര്‍പ്പ് പ്രകചിപ്പിച്ചിട്ടുണ്ടെന്ന് പോലിസ് പറയുന്നു.
മുസ്ലിം ന്യൂനപക്ഷമായ ബംഗാളിലെ ഗ്രാമത്തില്‍ ദുര്‍ഗ്ഗാപൂജ നടത്താന്‍ വിലക്ക്.
Discussion about this post