ഡല്‍ഹി: ഇന്ത്യയ്ക്ക് പിന്തുണറിയിച്ച് സാര്‍ക്ക് സമ്മേളനത്തില്‍ നിന്നും മാലിദ്വീപും പിന്മാറി. ഇതോടെ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ പാകിസ്ഥാന് ഒറ്റപ്പെട്ടു. ഇന്ത്യക്കു പിന്നാലെ ബംഗ്ലാദേശ്, ഭൂട്ടാന്, അഫ്ഗാനിസ്ഥാന്, ശ്രീലങ്ക എന്നീ രാഷ്ട്രങ്ങള്‍ സാര്‍ക്കില്‍ നിന്നും പിന്മാറിയിരുന്നു. ഇതേത്തുടര്‍ന്ന് സാര്‍ക്ക് ഉച്ചകോടി മാറ്റിവെക്കുന്നതായി പാകിസ്ഥാന് ഇന്നലെ അറിയിച്ചിരുന്നു. വിഷയത്തില്‍ ഇന്ന് തീരുമാനമെടുക്കാനിരിക്കെയാണ് മുഖം രക്ഷിക്കാനുള്ള പാക് നടപടി.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സാര്‍ക്കിലെ എട്ടില്‍ ആറു രാജ്യങ്ങളും പാകിസ്ഥാന് ആതിഥേയത്തം വഹിക്കുന്ന ഉച്ചകോടിയില്‍ നിന്ന് പിന്മാറിയതോടെ ദക്ഷിണേഷ്യയില്‍ പാകിസ്ഥാന് ഒറ്റപ്പെട്ടു. ഉച്ചകോടിയില്‍ നിന്ന് പിന്മാറാത്തതായി പാകിസ്ഥാന് പുറമെ അധ്യക്ഷ രാജ്യമായ നേപ്പാള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. നവംബര്‍ 9, 10 തിയ്യതികളിലാണ് സാര്‍ക്ക് ഉച്ചകോടി നടക്കാനിരുന്നത്. പുതുക്കിയ തീയതി അധ്യക്ഷ രാജ്യമായ നേപ്പാള്‍ പ്രഖ്യാപിക്കുമെന്നാണ് പാകിസ്ഥാന് അറിയിച്ചിരുന്നത്.
നയതന്ത്രതലത്തില്‍ പാകിസ്ഥാനെ പ്രതിരോധത്തിലാക്കാനുള്ള ഇന്ത്യയുടെ നീക്കത്തിന്റെ വലിയ വിജയമാണിത്. സാര്‍ക്ക് മാറ്റിവച്ച് മുഖം രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മാലിദ്വീപുകൂടി പിന്മാറിയത് പാകിസ്ഥാനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കും. പാകിസ്ഥാനിലെ ഭീകരവാദത്തിനെതിരെ അമേരിക്കയും റഷ്യയുമടക്കമുള്ള രാജ്യങ്ങള്‍ രംഗത്തെത്തിയതും പാകിസ്ഥാന് തിരിച്ചടിയായിട്ടുണ്ട്.
1985ലാണ് ഇന്ത്യ, പാകിസ്ഥാന്, ശ്രീലങ്ക, അഫ്ഗാനിസ്താന്, ബംഗ്ലാദേശ്, ഭൂട്ടാന്, മാലെദ്വീപ് എന്നീ രാജ്യങ്ങള്‍ അംഗങ്ങളായി സാര്‍ക്ക് രൂപീകരിച്ചത്.
Discussion about this post