നിയാമി: കഴിഞ്ഞ രണ്ട് മാസത്തിനിടെ നൈജീരിയയില്‍ 123 ബൊക്കോഹറാം ഭീകരര്‍ വിവിധ ഏറ്റുമുട്ടലുകളിലായി കൊല്ലപ്പെട്ടുവെന്ന് നൈജീരിയ. ഛാഡും നൈജറും ചേര്‍ന്ന് ജൂലൈയില്‍ ആരംഭിച്ച സംയുക്ത സൈനിക നടപടിയിലാണ് ഇത്രയും പേര് കൊല്ലപ്പെട്ടതെന്നും നൈജര്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു.
പോരാട്ടത്തില്‍ 14 സൈനികര്‍ കൊല്ലപ്പെടുകയും 39 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തുവെന്നും പ്രതിരോധ മന്ത്രാലയ വക്താവ് കേണല്‍ മുസ്തഫ ലെഡ്രു പറഞ്ഞു.
നൈജീരിയ, കാമറൂണ്‍, നൈജര്‍, ഛാഡ് എന്നീ രാജ്യങ്ങളുടെ സംഗമസ്ഥാനമായ ലേക് ഛാഡ് മേഖലയില്‍ ഇസ്ലാമിക് കാലിഫേറ്റ് സ്ഥാപിക്കുകയാണു ബോക്കോഹറാമിന്റെ ആത്യന്തിക ലക്ഷ്യം. ബോക്കോഹറാമില്നിന്ന് നാലു പട്ടണങ്ങള്‍ നൈജീരിയന്‍ സൈന്യം പിടിച്ചെടുത്തെന്നും ലെഡ്രു പറഞ്ഞു.
Discussion about this post