ഇന്ത്യയിലെ സ്ത്രീകള്‍ക്കും , സുരക്ഷാസേനയ്ക്കുമെതിരെ അസഭ്യവും , ഭീഷണിയും എഴുതിയ ബലൂണ്‍ സന്ദേശങ്ങള്‍ പഞ്ചാബ് അതിര്‍ത്തിയില്‍ കണ്ടെത്തി .
തുടര്‍ന്ന് സുരക്ഷാസേന നടത്തിയ തിരച്ചിലില്‍ നാല്പതോളം ബലൂണ്‍ സന്ദേശങ്ങള്‍ കണ്ടെത്തി .
ഉറുദുവില്‍ എഴുതിയിരിക്കുന്ന സന്ദേശങ്ങളില്‍ പാക്കിസ്ഥാന് സൈന്യത്തിന്റെ ശക്തി പരീക്ഷിക്കാനുള്ള ധൈര്യം പ്രധാനമന്ത്രി മോദിയ്ക്കുണ്ടോ എന്നതടക്കമുള്ള പരാമര്‍ശങ്ങളുണ്ട് .
ഫെറോസ്പുര്‍, പത്താന്‍കോട്ട്, അമൃത്സര്‍ എന്നിവടങ്ങളില്‍ നിന്നാണ് അധിക ബലൂണുകളും ലഭിച്ചത് .
സംഭവത്തെ അതീവ ഗൗരവമായിട്ടാണ് കാണുന്നതെന്നും അതിര്‍ത്തി സുരക്ഷ ശക്തമാക്കിയതായും അതിര്‍ത്തി രക്ഷാസേന അറിയിച്ചു .
Discussion about this post