ബാരാമുള്ള: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയില്‍ സേനാ ക്യാമ്പിനുനേരെ ഭീകരരുടെ ചാവേറാക്രമണം. ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ ഒരു ബിഎസ്എഫ് ജവാന് വീരമൃത്യു വരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. രണ്ട് ഭീകരരെ വധിച്ചതായും റിപ്പോര്‍ട്ടുണ്ട്. 46 രാഷ്ട്രീയ റൈഫിള്‍സിന്റെ ക്യാമ്പിനു നേരെയാണ് ഗ്രനേഡ് ആക്രമണം ഉണ്ടായത്. പുലര്‍ച്ചയോടെ സൈനിക നടപടി അവസാനിപ്പിച്ചു. ഞായറാഴ്ച രാത്രി 10.30ഓടെയാണ് ആക്രമണമുണ്ടായത്. രണ്ട് മണിക്കൂറോളം ഭീകരരും സൈന്യവുമായി ഏറ്റുമുട്ടല്‍ നടന്നു.
ക്യാമ്പിലേക്ക് ഗ്രനേഡ് എറിയാനുള്ള ശ്രമം തടസ്സപ്പെടുത്തിയെന്ന് സൈന്യം അറിയിച്ചു. ഉറിയിലേത് പോലെയുള്ള ഒരു ആക്രമണ ശ്രമമാണുണ്ടായതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
പാക് അധീന കശ്മീരില്‍ ഇന്ത്യ സര്‍ജിക്കല്‍ അറ്റാക്ക് നടത്തിയതിനാന് ഇന്ത്യന്‍ സൈനിക ക്യാമ്പവുകളിലെല്ലാം ജാഗ്രതാ നിര്‍ദേശമുണ്ടായിരുന്നു.
Discussion about this post