വാഷിങ്ടന്‍ : പാക്കിസ്ഥാനെ ഭീകരര്‍ക്കു പിന്തുണ നല്‍കുന്ന രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന ഓണ്‍ലൈന്‍ ഒപ്പുശേഖരണത്തിന് വ്യാപക പിന്തുണ.യുഎസില്‍ അഞ്ചുലക്ഷത്തിലേറെപ്പേരും യുകെയില്‍ പതിനായിരത്തിലധികം പേരും ഈ ആവശ്യത്തിന് അനുകൂലമായി ഓണ്‍ലൈനില്‍ ഒപ്പുവച്ചു.
പത്തുലക്ഷം ഒപ്പു ലഭിക്കുംവരെ ശേഖരണം തുടരുമെന്ന് പ്രചാരണവുമായി സഹകരിക്കുന്ന ജോര്‍ജ് ടൗണ്‍ സര്‍വകലാശാലാ ശാസ്ത്രജ്ഞ അഞ്ജു പ്രീത് ഫെയ്‌സ് ബുക്കില്‍ കുറിച്ചു. യുഎസ് കോണ്‍ഗ്രസ് അംഗങ്ങളായ ടെഡ് പോയും ഡാന റൊറാബക്കറും നേരത്തേ ഇതേ ആവശ്യമുന്നയിച്ച് കോണ്‍ഗ്രസില്‍ ബില്‍ അവതരിപ്പിച്ചിരുന്നു. എച്ച് ആര്‍ 6069 എന്ന് അറിയപ്പെടുന്ന ബില്ലിന്റെ പശ്ചാത്തലത്തിലാണ് ഒപ്പുശേഖരണം.
ഭീകരസംഘങ്ങളെ ഊട്ടിവളര്‍ത്തി ലോകമെങ്ങും അന്തച്ഛിദ്രം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന പാക്കിസ്ഥാനെ ബ്രിട്ടന്‍ ശക്തമായി അപലപിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയമാണ് പാര്‍ലമെന്റ് വെബ്‌സൈറ്റിലുള്ളത്. യുഎസിലെ ലോക വ്യാപാര കേന്ദ്രം ആക്രമിച്ചതുമുതല്‍ ഭീകരാക്രമണങ്ങളില്‍ പാക്കിസ്ഥാനുള്ള പങ്ക് പ്രമേയം അക്കമിട്ടു നിരത്തുന്നു. അനുകൂലിക്കുന്നവരുടെ പിന്തുണ വരുംദിവസങ്ങളില്‍ പത്തു ലക്ഷം കവിയുമെന്നാണു സൂചന.
Discussion about this post